കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണയും താമരവിരിഞ്ഞില്ല, തിരുവനന്തപുരത്ത് തരൂര്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അവസാനം വരെ ലീഡ് നിലനിര്‍ത്തിയ ബിജെപിയുടെ ഒ രാജഗോപാല്‍ തിരുവനന്തപുരത്ത് അവസാന നിമഷം പരാജയത്തിന്റെ രുചിയറിഞ്ഞു. 70 ശതമാനം വോട്ടെണ്ണിയപ്പോള്‍ പതിനാലായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടിയ രാജഗോപാല്‍ പിന്നീട് പിറകോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്. പതിമൂവായിരത്തിലധികം വോട്ടുകള്‍ക്കാണ് ശശി തരൂര്‍ രാജഗോപാലിനെ പരാജയപ്പെടുത്തിയത്.

അവസാന ഘട്ടത്തില്‍ നഗര കേന്ദ്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോഴാണ് തരൂര്‍ മുന്നിലേക്കെത്തിയത്. തരൂര്‍ മെല്ലെ മെല്ലെ ലീഡ് നില ഉയര്‍ത്തുക ആയിരുന്നു. സിപിഐ സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാം തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തായി.

Shashi Taroor

കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറക്കും എന്ന് ഉറപ്പിച്ച സാഹചര്യത്തിലാണ് കാര്യങ്ങള്‍ അട്ടിമറിക്കപ്പെട്ടത്. നാടാര്‍ വോട്ടുകള്‍ ഒരു
പരിധിവരെ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ നേടിയിട്ടുണ്ട് എന്ന് പറയേണ്ടി വരും. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ പ്രകാരം തിരുവനന്തപുരത്ത് സിപിഐ സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാം ജയിക്കേണ്ടതായിരുന്നു. ഇടതുപക്ഷത്തിന്റെ വിലയിരുത്തലും തിരുവനന്തപുരം കൈവിട്ടുപോകില്ല എന്ന് തന്നെയായിരുന്നു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി തിരുവനന്തപുരത്ത് നാലാം സ്ഥാനത്ത് മാത്രമായിരുന്നു.

തിരുവനന്തപുരത്ത് 2009 ല്‍ ആകെവോട്ടര്‍മാര്‍ 11,22,047 . പോള്‍ ചെയ്തത് 7,40,023 . പോളിങ് ശതമാനം 66 . ഭൂരിപക്ഷം 99,998 .കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ 3,26,727 വോട്ടുകള്‍ നേടിയപ്പോള്‍ സിഐ സ്ഥാനാര്‍ത്ഥി പി രാമചന്ദ്രന്‍ നായര്‍ക്ക് കിട്ടിയത് 2,26,727 വോട്ടുകള്‍ മാത്രം. അന്ന് ബിഎസ്പിയില്‍ ആയിരുന്ന നീല ലോഹിതദാസന്‍ നാടാര്‍ 86,233 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. ബിജെപിയുടെ പികെ കൃഷ്ണദാസിന് കിട്ടിയത് 84,094 വോട്ടുകള്‍.

English summary
Loksabha Election : Shashi Taroor defeats O Rajagopal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X