കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഡിഎ മികച്ച മുന്നേറ്റം നടത്തും!! വിമർശനത്തിനു മറുപടിയുമായി പിഎസ് ശ്രീധരൻ പിള്ള

Google Oneindia Malayalam News

ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇക്കുറി കേരളത്തിൽ നടന്നത്. മൂന്ന് മുന്നണികളും മികച്ച പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലപ്രഖ്യാപന ദിനത്തിലും മികച്ച പ്രതീക്ഷയാണ് മൂന്ന് മുന്നണികളും. കേരളത്തിൽ എൻഡിഎ മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന് ബിജെ പി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. ന്യൂസ് 18 നോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എൻഡിഎയ്ക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന എസ്എൻഡിപി സംസ്ഥാന അധ്യക്ഷൻ വെള്ളപ്പള്ളി നടേശന്റെ പ്രസ്താവനയെ തള്ളിക്കൊണ്ടായിരുന്നു പിളളയുടെ പ്രതികരണം.

sreedharan pillai

 ഇരട്ടവോട്ടുകൾ തിരെഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും!! പ്രതീക്ഷക്കൊപ്പം ആശങ്ക പങ്കുവെച്ച് അടൂർ പ്രകാശ് ഇരട്ടവോട്ടുകൾ തിരെഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും!! പ്രതീക്ഷക്കൊപ്പം ആശങ്ക പങ്കുവെച്ച് അടൂർ പ്രകാശ്

അതേസമയം തിരുവനന്തപുരത്തേ ക്രോസ് വോട്ട് നടന്നിട്ടുണ്ടെയെന്നും തനിയക്ക് അറിയില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ലോക് സഭ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വിജയ സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പറഞ്ഞിരുന്നു. കേരളത്തിൽ ഇടത് പക്ഷവും വലത് പക്ഷവും മാത്രമാണ് ശക്തമായി നിൽക്കുന്നത്. അവരിൽ നിന്ന് വരുന്നവരെ ചേർത്ത് നിർത്തി നിർത്തി വേണം മൂന്നാം മുന്നണി ഉണ്ടാക്കാൻ. അത് വളരെ പ്രയാസകരമായ കാര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു പിളളയുടെ പ്രതികരണം.

 ഇരുപതിൽ ഇരുപതും തങ്ങൾക്കു തന്നെ!! വിജയ പ്രതീക്ഷയിൽ രാജ്മോഹൻ ഉണ്ണിത്താൻ ഇരുപതിൽ ഇരുപതും തങ്ങൾക്കു തന്നെ!! വിജയ പ്രതീക്ഷയിൽ രാജ്മോഹൻ ഉണ്ണിത്താൻ

അതേസമയം വോട്ടെണ്ണൽ ദിനത്തിൽ പ്രതീക്ഷ പങ്കുവെച്ച് എൻഡിഎ മത്സരാർഥികൾ. തിരുവനന്തപുരത്ത് വിജയിക്കുമെന്ന് കുമ്മനം പ്രതീക്ഷ പങ്കുവെച്ചിരുന്നു. എന്നാൽ വോട്ടെണ്ണി മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ വലതു പക്ഷം മന്നേറുകയാണ്. എന്നാൽ കേരളത്തിലെ വ്യക്തമായ ചിത്രം മനസ്സിലാക്കണമെങ്കിൽ ഇനിയും മണിക്കൂറുകൾ കഴിയണം.

അതേ സമയം തുടക്കത്തിൽ തന്നെ വ്യക്തമായ ആധിപത്യം ഉറപ്പിച്ച് കേന്ദ്രത്തിൽ ബിജെപി മുന്നേറുന്ന ചിത്രമാണ്. കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കൃത്യമായ ചിത്രമറിയാൻ ഇനിയും മണിക്കൂറുകൾ കാത്തിരിക്കണം.

English summary
loksabha election sreedharan pillai recation about vellappalli comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X