തിരുവനന്തപുരത്ത് താമര വിരിയുമോ
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ലീഡ് നില മാറി മറിയുന്നു. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ബിജെപി ലോക്സഭ സീറ്റ് നേടുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.
ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരും തമ്മിലാണ് കടുത്ത മത്സരം. സിപിഐ സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാം മൂന്നാം സ്ഥാനത്ത് മാത്രമാണുളളത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയ ആദ്യ മിനിട്ടുകളില്‍ മാത്രമാണ് സിപിഐ സ്ഥാനാര്‍ത്ഥിക്ക് മുന്നേറ്റം നേടാനായത്.

വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ എതിര് സ്ഥാനാര്‍ത്ഥി ശശി തരൂരിനേക്കാള്‍ ആയിരം വോട്ടുകളുടെ ലീഡ് നേടിയിട്ടുണ്ട്. ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ നിന്നുള്ള എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തിരുവനന്തപുരം എല്‍ഡിഎഫിനൊപ്പമായിരിക്കും എന്നാണ് ഉണ്ടായിരുന്നത്. കടുത്ത മത്സരമായിരിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഒ രാജഗോപാല്‍ മൂന്നാം സ്ഥാനത്ത് മാത്രമേ എത്തൂ എന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
തിരുവനന്തപുരത്ത് 2009 ല്‍ ആകെവോട്ടര്‍മാര്‍ 11,22,047 ആയിരുന്നു. പോള്‍ ചെയ്തത് 7,40,023 . പോളിങ് ശതമാനം 66 . ഭൂരിപക്ഷം 99,998 .കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ 3,26,727 വോട്ടുകള്‍ നേടിയപ്പോള്‍ സിഐ സ്ഥാനാര്‍ത്ഥി പി രാമചന്ദ്രന് നായര്‍ക്ക് കിട്ടിയത് 2,26,727 വോട്ടുകള്‍മാത്രം. അന്ന് ബിഎസ്പിയില് ആയിരുന്ന നീല ലോഹിതദാസന്‍ നാടാര്‍ 86,233 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. ബിജെപിയുടെ പികെ കൃഷ്ണദാസിന് കിട്ടിയത് 84,094 വോട്ടുകള്‍.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications