ഇരുപതിൽ ഇരുപതും തങ്ങൾക്കു തന്നെ!! വിജയ പ്രതീക്ഷയിൽ രാജ്മോഹൻ ഉണ്ണിത്താൻ
കേരള ജനത ആർക്കൊപ്പമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവെ അങ്ങേറ്റം പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും മത്സരാർഥികളും. കേരളത്തിൽ ഇടതും, വലതും, ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മൂന്ന് മുന്നണികളും കാഴ്ചവെയ്ക്കുന്നത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായ ഇലക്ഷൻ ട്രെന്റാണ് ഇക്കുറി കാണാൻ സാധിക്കുന്നത്. കേന്ദ്രത്തിൽ ബിജെ പി വ്യക്തമായ ആധിപത്യം ഉറപ്പിക്കുമ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത് കേരള ജനത ആർക്കെപ്പമെന്നാണ്. മൂന്ന് മുന്നണികളും അങ്ങേയറ്റം വിജയ പ്രതീക്ഷയിലാണ്.
കൃത്യമായ ചിത്രമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കേരളത്തിൽ ഇരുപതിൽ ഇരുപത് സീറ്റും തൂത്ത് വാരുമെന്ന് കാസർഗോഡ് കോൺഗ്രസ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. കേരളത്തിൽ കോൺഗ്രസ് 1977ലെ തിരഞ്ഞെടുപ്പ് ഫളം ആവർത്തിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു. ഇരുപതിൽ ഇരുപതും യൂഡിഎഫ് നേടുന്ന ഒരു കാലവസ്ഥയാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും ഇദ്ദേഹം പറഞ്ഞു.

കിട്ടുമെങ്കിൽ കേവലം രണ്ട് സീറ്റുകൾ മാത്രമായിരിക്കും ഇടതുമുന്നണിയ്ക്ക് ലഭിക്കുക. എന്നാൽ അത് ഏതൊക്കെ സീറ്റുകളാണെന്ന് താൻ പറയുന്നില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. എന്തായാലും കാസർഗോഡ് വിജയം ഉറപ്പാണെന്നുമുള്ള ആത്മവിശ്വാസവും ഉണ്ണിത്താൻ പ്രകടപ്പിച്ചിട്ടുണ്ട്.
വോട്ട് എണ്ണി മഇക്കൂറുകൾ കഴിയുമ്പോൾ കേരളത്തിൽ വലത് ട്രെന്റാണ് ദ്യശ്യമാകുന്നത്. കൃത്യമായ അധിപത്യം ഉറപ്പിച്ച് ആദ്യം മുതൽ വലത് പക്ഷം മുന്നോട്ട് പോകുന്നുണ്ട്. എന്നാൽ കേരളത്തിലെ കൃത്യമായ ചിത്രമറിയണമെങ്കിൽ ഇനി മണിക്കൂറുകൾ കൂടി കാത്തിരിക്കണം. അതേസമയം തികഞ്ഞ പ്രതീക്ഷയിൽ തന്നെയാണ് കാസർ ഗോഡ് എൽഡിഎഫ് സ്ഥാനാർഥി കെപി സതീഷ് ചന്ദ്രനും. നിലവിലുള്ള പ്രവചനങ്ങളെ അട്ടമറിച്ച് കാസർഗോഡ് എൽഡിഎഫ് വിജയിക്കുമെന്ന സതീഷ് ചന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications