കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം കോട്ട പിടിക്കാന്‍ ആറ്റിങ്ങലില്‍ ബിജെപിയുടെ വജ്രായുധം സെന്‍കുമാര്‍, പ്രതിരോധിക്കാന്‍ റഹീം?

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചയും സജീവമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍.
കേന്ദ്രത്തില്‍ അധികാരം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ്സിനും കഴിഞ്ഞ തവണത്തെ പരാജയത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന സിപിഎമ്മിനും ഈ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമാണ്.

സംസ്ഥാന ചരിത്രത്തില്‍ ഉടനീളം ഇടത് വലത് മുന്നണികളോടൊപ്പം അടിയുറച്ച് നിന്ന കേരളത്തില്‍ ഇത്തവണ ബിജെപിയും സാധ്യത ശക്തമാക്കുന്നുണ്ട്. പ്രമുഖരെ രംഗത്തിറക്കി ശക്തമായ മത്സരം കാഴ്ച്ചവെച്ചാല്‍ രണ്ടോ മുന്നോ സീറ്റുകളെങ്കിലും വിജയിക്കാന്‍ കഴിയുമെന്നാണ് അവരുടെ കണക്ക്കൂട്ടല്‍. ഈ നീക്കത്തിന്റെ ഭാഗമായി ആറ്റിങ്ങളില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെ രംഗത്തിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്..

ബിജെപി കണക്കുകൂട്ടുന്നത്

ബിജെപി കണക്കുകൂട്ടുന്നത്

കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളില്‍ 16 എണ്ണത്തിലും വിജയിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. നിലവില്‍ യുഡിഎഫിന് 12 ഉം എല്‍ഡിഎഫിന് 8 ഉം ലോക്‌സഭാ അംഗങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ തിരുവനന്തപുരവും ശബരിമല ഉള്‍പ്പെടുന്ന പത്തനത്തിട്ടയും ആഞ്ഞ് ശ്രമിച്ചാല്‍ ആറ്റിങ്ങളലും ഇത്തവണ പിടിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്

മുന്‍ഡിജിപി

മുന്‍ഡിജിപി

അറിയപ്പെടുന്ന മുഖങ്ങളെ പരമാവധി രംഗത്തിറക്കി മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം കാഴ്ച്ചവെക്കാനാണ് ബിജെപിക്ക് ദേശീയ നേതൃത്വം നല്‍കിയ നിര്‍ദ്ദേശം. ഇതേ തുടര്‍ന്നാണ് മുന്‍ഡിജിപിയായ സെന്‍കുമാറിനെ ആറ്റിങ്ങലില്‍ രംഗത്തിറക്കാന്‍ ബിജെപിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

സിപിഎം കോട്ട

സിപിഎം കോട്ട

സിപിഎം കോട്ടയായ ആറ്റിങ്ങലില്‍ സെന്‍കുമാറിനെ രംഗത്തിറക്കിയാല്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്ക്കൂട്ടല്‍. എല്ലാം കൊണ്ടും ആറ്റിങ്ങലില്‍ നിര്‍ത്താന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയാണ് സെന്‍കുമാറെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

കൂടിക്കാഴ്ച്ച

കൂടിക്കാഴ്ച്ച

രണ്ട് മാസം മുന്‍പ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തിയപ്പോള്‍ തിരുവനന്തപുരത്ത് പ്രമുഖരായ പലരുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇക്കൂട്ടത്തില്‍ മുന്‍ ഡിജിപിയായ സെന്‍കുമാറുമായും അമിത് ഷാ കൂടിക്കാഴ്ച്ച നടത്തി.

വാര്‍ത്തകള്‍

വാര്‍ത്തകള്‍

ബിജെപി ദേശീയ അധ്യക്ഷന്റെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു സെന്‍കുമാറുമായുള്ള കൂടിക്കാഴ്ച്ച. ഇതിന് പിന്നാലെ സെന്‍കുമാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും അദ്ദേഹത്തിന് ഗവര്‍ണര്‍ പദവി ലഭിച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഗവര്‍ണറായി ഒതുക്കാതെ

ഗവര്‍ണറായി ഒതുക്കാതെ

എന്നാല്‍ സെന്‍കുമാറിനെപോലെ ഒരാളെ ഗവര്‍ണറായി ഒതുക്കാതെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കുന്നതാകും കേരളത്തില്‍ ബിജെപിക്ക് ഏറെ ഗുണം ചെയ്യുക എന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ ആറ്റിങ്ങലിലേക്ക് പരിഗണിക്കുന്നു. സെന്‍കുമാറിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് ബിജെപിയിപ്പോള്‍.

എ സമ്പത്തിന് പകരം

എ സമ്പത്തിന് പകരം

മണ്ഡലത്തില്‍ സിപിഎം ഇത്തവണ എ സമ്പത്തിന് പകരം യുവ നേതാക്കളെ തേടിയേക്കും. മൂന്ന് തവണ മണ്ഡലത്തെ പ്രതീനിധീകരിച്ച എ സമ്പത്തിന് പാര്‍ട്ടി രീതിയനുസരിച്ച് നാലാമത് ഒരു അവസരം സിപിഎം നല്‍കിയേക്കില്ല.

യുവനേതാക്കളുടെ കാര്യം

യുവനേതാക്കളുടെ കാര്യം

എ സമ്പത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും ചില യുവനേതാക്കളുടെ കാര്യം സിപിഎം സജീവമായി പരിഗണിക്കുന്നുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു എന്നിവരാണ് പട്ടികയിലില്‍ ഇപ്പോള്‍ ഉള്ളത്.

അടൂര്‍ പ്രകാശ്

അടൂര്‍ പ്രകാശ്

ആറ്റിങ്ങലിലേക്ക് കോണ്‍ഗ്രസ് പ്രധാനമായും പരിഗണിക്കുന്നത്‌
മുന്‍മന്ത്രികൂടിയായ അടൂര്‍ പ്രകാശ് എംഎല്‍എയെയാണ്. സീറ്റിനായ് മറ്റ് പ്രമുഖ നേതാക്കള്‍ രംഗത്തുണ്ടെങ്കിലും സമുദായ സമവാക്യങ്ങളും എംഎല്‍എ എന്ന നിലയിലുള്ള ജനസമ്മതിയും അടുര്‍ പ്രകാശിന് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

കൊല്ലത്ത്

കൊല്ലത്ത്

ആറ്റിങ്ങലില്‍ സെന്‍കുമാറിനെ രംഗത്തിറക്കുന്നതിനോടൊപ്പം കൊല്ലത്ത് രാജ്യസഭാംഗം കൂടിയായ സുരേഷ്‌ഗോപിയേയും ബിജെപി പരിഗണിക്കുന്നുണ്ട്. നായര്‍ വോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലത്തില്‍ സമുദായ സമവാക്യങ്ങളും സുരേഷ് ഗോപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സിനിമാ താരം എന്നതിനോടൊപ്പം ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സ്വീകരിച്ച ശക്തമായ നിലപാടും അദ്ദേഹത്തിന് ഗുണകരമായേക്കും.

ബിജെപിക്കും കാര്യമായ സ്വാധീനം

ബിജെപിക്കും കാര്യമായ സ്വാധീനം

മണ്ഡലത്തില്‍ ബിജെപിക്കും കാര്യമായ സ്വാധീനം ഉണ്ട്. കഴിഞ്ഞ തവണ അത്ര പ്രമുഖനല്ലത്ത വേലായുധനെ മത്സരിപ്പിച്ച ബിജെപി 59000 വോട്ടുകള്‍ കരസ്ഥമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ സുരേഷ് ഗോപിയെ രംഗത്തിറക്കിയാല്‍ ശക്തമായ മത്സരം കാഴ്ച്ച വെക്കാമെന്നാണ് ബിജെപി വിലയിരുത്തുന്നത്

സിപിഎമ്മില്‍

സിപിഎമ്മില്‍

കൊല്ലത്ത് സിപിഎമ്മില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന പ്രധാന പേര് കെ എന്‍ ബാലഗോപാലിന്റേതാണ്. പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിയെ മത്സരിപ്പിക്കുമ്പോള്‍ പരമ്പരാഗത പാര്‍ട്ടി വോട്ടുകള്‍ ഉറപ്പിക്കാന്‍ കഴിയും. ഇതിനോടൊപ്പം തന്നെ എന്‍എസ്എസ് നേതൃത്വവുമായി അടുപ്പമുള്ള കുടുംബബന്ധങ്ങള്‍ ബാലഗോപാലിന് ഗുണം ചെയ്യുമെന്ന് സിപിഎമ്മും വിലയിരുത്തുന്നു. യുഡിഎഫ് ഇത്തവണയും പ്രേമചന്ദ്രന് അവസരം നല്‍കിയേക്കും.

English summary
loksabha lelection 2018-chance for senkumar in attingal seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X