കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ നാളെ മുതൽ ദീർഘ ദൂര ട്രെയിനുകൾ ഓടി തുടങ്ങും; സമയക്രമം ഇങ്ങനെ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച പിന്നാലെ സംസ്ഥാനത്ത് ട്രെയിൻ യാത്രകൾ പുനരാരംഭിക്കുന്നു. നാളെ മുതൽ ദീർഘ ദൂര ട്രെയിനുകൾ ഓടി തുടങ്ങും. ട്രെയിനുകളുടെ സമയക്രമം സംബന്ധിച്ച പട്ടിക റെയിൽവേ പുറത്തുവിട്ടുണ്ട്. ടിക്കറ്റുകൾ ഓൺലൈനായും തെരഞ്ഞെടുത്ത കൗണ്ടറുകൾ വഴിയും ബുക്ക് ചെയ്യാം. മാസ്ക് ധരിച്ചെത്തുന്നവർക്കേ ടിക്കറ്റ് നൽകൂ.ഞായറാഴ്‌ചകളിൽ ടിക്കറ്റ്‌ കൗണ്ടർ തുറക്കില്ല.

 train-15-04-14781

തീവണ്ടികളുടെ സമയക്രമം ചുവടെ

തിരുവനന്തപുരം-കോഴിക്കോട്‌ ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന്‌ പുലർച്ചെ 5.45ന്‌ പുറപ്പെടും. ഉച്ചക്ക് 1.45ന്‌ മടക്ക ട്രെയിൻ കോഴിക്കോട്ട് നിന്ന് പുറപ്പെടും( എല്ലാ ദിവസവും)

തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന്‌ പകൽ 2.45ന്‌ പുറപ്പെടും (ചൊവ്വാഴ്‌ചയും ശനിയാഴ്‌ചയും ഒഴികെ). മടക്ക ട്രെയിൻ കണ്ണൂരിൽ നിന്ന്‌ പുലർച്ചെ 4.50 ന്‌ (ബുധനാഴ്‌ചയും ഞായറാഴ്‌ചയും ഒഴികെ).

തിരുവനന്തപുരം-ലോകമാന്യ തിലക് (06346): തിരുവനന്തപുരത്ത് നിന്ന്‌ പകൽ 9.30ന്‌ . മടക്ക ട്രെയിൻ ലോക്‌മാന്യ തിലകിൽനിന്ന്‌ പകൽ 11.40ന്‌ (എല്ലാദിവസവും).

എറണാകുളം ജങ്‌ഷൻ- നിസാമുദീൻ മംഗള എക്സ്പ്രസ് (02617): എറണാകുളത്തുനിന്ന്‌ പകൽ 1.15ന്‌ . മടക്ക ട്രെയിൻ നിസാമുദീനിൽനിന്ന്‌ രാവിലെ 9.15ന്‌ (എല്ലാ ദിവസവും)

എറണാകുളം ജങ്‌ഷൻ- നിസാമുദീൻ (തുരന്തോ) എക്സ്പ്രസ് (02284): എറണാകുളത്തുനിന്ന്‌ ചൊവ്വാഴ്‌ചകളിൽ രാത്രി 11.25ന്‌ . മടക്ക ട്രെയിൻ ശനിയാഴ്‌ചകളിൽ നിസാമുദീനിൽനിന്ന്‌ രാത്രി 9.35ന്‌.

തിരുവനന്തപുരം സെൻട്രൽ -എറണാകുളം ജങ്‌ഷൻ (06302): പ്രതിദിന പ്രത്യേക ട്രെയിൻ തിങ്കളാഴ്‌ച പകൽ 7.45 മുതൽ സർവീസ്‌ ആരംഭിക്കും.

എറണാകുളം ജങ്‌ഷൻ- തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിൻ പകൽ 1 ന്

തിരുച്ചിറപ്പള്ളി-നാഗർകോവിൽ (02627): പ്രതിദിന സൂപ്പർ ഫാസ്റ്റ്‌ തിങ്കളാഴ്‌ച പകൽ 6 മുതൽ സർവീസ്‌ ആരംഭിക്കും. മടക്ക ട്രെയിൻ പകൽ 3 ന്‌‌ നാഗർകോവിലിൽ നിന്ന്‌

English summary
Long distance train to start from tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X