കന്യാസ്ത്രീകളുടെ പക; ഒടുവില്‍ കൊലപാതകശ്രമം
കൊച്ചി: കന്യാസ്ത്രീ പട്ടത്തിന് പഠിക്കുന്ന യുവതിയെ സഹപാഠി മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പുറത്ത് വരുന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള പക. കന്യാസ്ത്രീ പട്ടത്തിന് പഠിക്കുന്ന ഡെല്‍ഫിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. റേയ്ച്ചല്‍ എന്ന സഹപാഠി പോലീസ് കസ്റ്റഡിയിലാണ്.
ലത്തീന്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള പറവൂരിലെ സെന്റ് ആന്‍സ് കോണ്‍വെന്റിലായിരുന്നു സംഭവം നടന്നത്. ഡെല്‍ഫിയും റേയ്ച്ചലും അഞ്ചാം വര്‍ഷം വൈദിക വിദ്യാര്‍ത്ഥിനികളായിരുന്നു.

തുടക്കം മുതലേ ഇവര്‍ തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു എന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തെ കോണ്‍വെന്റില്‍ വച്ച് ഇത് കയ്യാങ്കളിയിലേക്ക് വരെ നീങ്ങിയിരുന്നു. ഡെല്‍ഫിയുടെ മുഖത്തടിച്ചാണ് റേയ്ച്ചല്‍ അന്ന് പ്രതിഷേധം പ്രകടിപ്പിച്ചത്.
വൈദിക പഠനത്തിന്റെ ഭാഗമായി ഡെല്‍ഫിയെ മൂന്ന് മാസത്തേക്ക് ആന്ധ്രപ്രദേശിലേക്ക് അയക്കാന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ റേയ്ച്ചലിന്റെ ആത്മാര്‍ത്ഥ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയെ ആണ് ഡെല്‍ഫിക്കൊപ്പം അയക്കാന്‍ കോണ്‍വെന്റ് അധികൃതര്‍ തീരുമാനിച്ചത്.
ഈ സംഭവമാണ് റേയ്ച്ചലിനെ കൊലപാതകശ്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ആക്രമണം നടന്ന ദിവസം കോണ്‍വെന്റിലെ അടുക്കള ചുമതല റേയ്ച്ചലിനായിരുന്നു. അവിടെ നിന്ന് മണ്ണെണ്ണ ഒളിച്ചുകടത്തിയാണ് കൃത്യം നിര്‍വ്വഹിച്ചത്. അതിന് ശേഷം തീപ്പെട്ടി കൃത്യമായി അടുക്കളയില്‍ എത്തിച്ചു.
രാത്രിയില്‍ ഉറക്കത്തിനിടെയായിരുന്നു റേയ്ച്ചല്‍ ഡെല്‍ഫിയുടെ മേല്‍ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയത്. അതിന് ശേഷം കിടക്കുകയും ചെയ്തു. ബഹളം കേട്ട് എഴുന്നേറ്റവരുടെ കൂട്ടത്തില്‍ ഡെല്‍ഫിയെ രക്ഷിക്കാന്‍ സജീവമായി ശ്രമിച്ചതും ഡെല്‍ഫി തന്നെയായിരുന്നു.
താന്‍ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്ന് ഡെല്‍ഫി വ്യക്തമാക്കിയതോടെയാണ് കൊലപാതശ്രമത്തിലേക്ക് അന്വേഷണം തിരിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റേയ്ച്ചല്‍ പിടിയിലാത്.












Click it and Unblock the Notifications