‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ
പത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും പൂർത്തിയായതോടെ മിക്ക മണ്ഡലങ്ങളിലും അപരന്മാരുടെ വിളയാട്ടമാണ്. എല്ലാ തെരഞ്ഞെടുപ്പുകാലത്തും ജനവിധിയെ കുതന്ത്രങ്ങൾ കൊണ്ട് അട്ടിമറിക്കാനെത്തുന്ന അപരന്മാർ സജീവമാണ്. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി എതിരാളികൾക്ക് കിട്ടേണ്ട വോട്ടുകൾ കുറക്കുന്നതിനാണ് എല്ലാ മുന്നണികളും അപരന്മാരെ കളത്തിലിറക്കുന്നത്. എതിരാളിയുടെ അതേ പേരോ സമാനത തോന്നിക്കുന്ന പേരോ ഉള്ള ആളുകളെ കണ്ടെത്തി അപരനാക്കി മത്സരിപ്പിക്കാനും അപരനെ ഭീഷണിപ്പെടുത്തിയോ കൂടുതൽ പണം നൽകി പ്രലോഭിപ്പിച്ചോ മത്സരരംഗത്ത് നിന്ന് പിൻവലിപ്പിക്കാനുമുള്ള നീക്കങ്ങൾ പത്രിക പിൻവലിക്കാനുള്ള സമയം വരെ പതിവ് കാഴ്ചയാണ്.
ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. മുഖ്യമന്ത്രി പിണറായിക്ക് അടക്കം അപരനുണ്ട്. മാർച്ച് 26 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന സമയം. കൂടുതൽ ഭീഷണിയാകുന്ന അപരന്മാരെ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടെ നടത്തേണ്ട അവസ്ഥയിലാണ് പാർട്ടിക്കാർ.

അപരന്മാരുടെ ശല്യത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ അമ്പലപ്പുഴയിൽ സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരനാണ്. ഇവിടെ സുധാകരന്റെ അപരൻ വി.കെ. സുധാകന്റെ പത്രിക സൂക്ഷ്മ പരിശോധനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. സിപിഎം പ്രവർത്തകനായ അപരന്റെ രണ്ട് സെറ്റ് പത്രികകളും അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മുൻ കാലങ്ങളിൽ സിപിഎമ്മിന്‍റെ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിച്ചുകൊണ്ടിരുന്ന ജി.സുധാകരന് ഇത്തവണ ചിഹ്നം അനുവദിക്കപ്പെട്ടിട്ടില്ല. അപരൻ പത്രിക നൽകിയത് ജി.സുധാകരനും പിന്തുണക്കുന്ന യു.ഡി.എഫിനും വലിയ തലവേദനയായിരുന്നു.
പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണി സ്ഥാനാർഥികളുടെ പേരിനോട് സാമ്യമുള്ളവർ പത്രിക സമർപ്പിച്ചിട്ടുള്ളത് വോട്ട് ചോരുമോ എന്ന ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അപരനായി എ.എം.വിജയനും ഹരിപ്പാട്ട് രമേശ് ചെന്നിത്തലയ്ക്കെതിരെ ചെന്നിത്തല സ്വദേശി സി. രമേശും പറവൂരിൽ വി.ഡി. സതീശനെതിരെ കെ.ബി. സതീശനും രംഗത്തുണ്ട്.
ബേപ്പൂരിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ പി.സി. മുഹമ്മദ് റിയാസും പി.ടി. മുഹമ്മദ് റിയാസും എത്തിയപ്പോൾ അൻവറിനെതിരെ നാല് പേരെയാണ് സിപിഎം അണിനിരത്തിയത്. അൻവർ അലി ഹസൻ, പീടിയേക്കൽ വളപ്പിൽ അൻവർ, കാമ്പിട്ടവളപ്പിൽ അൻവർ, കട്ടയട്ട് പറമ്പ് അൻവർ എന്നിവർ. പേരിന്റെ കാര്യത്തിൽ അതിശയിപ്പിച്ചത് ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രൻ പി.കെ. ശശിക്ക് പകരം വന്ന പി.കെ. ശശി തന്നെയാണ്. പൂഞ്ഞാറിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അപരൻ സെബാസ്റ്റ്യൻ കെ.ജെ കുളത്തുങ്കൽ യുഡിഎഫ് സ്ഥാനാർഥി എം.ജെ. സെബാസ്റ്റ്യനും പാരയാകും.
മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷറഫിന് മുഹമ്മദ് അഷറഫ്, മുഹമ്മദ് അഷറഫ് കെ.എ എന്നീ അപരന്മാർക്ക് പുറമേ എസ്ഡിപിഐ സ്ഥാനാർഥി കെ.എം. അഷ്റഫിന്റെ 'ശല്യ’വുമുണ്ട്. ഇവിടെ കെ. സുരേന്ദ്രന് അപരനായി തിരുവനന്തപുരം സ്വദേശി ഡി. സുരേന്ദ്രൻ നായർ എത്തി. പൊന്നാനിയിൽ എൽഡിഎഫിലെ എം.കെ. സക്കീറിന് മൂന്ന് അപരന്മാർ. സക്കീർ എന്ന പേരിൽ രണ്ടും ഒരു സഗീറും. താനൂരിൽ യുഡിഎഫിലെ പി.കെ. നവാസിന്റെ അപരൻ വാണിയമ്പലം സ്വദേശി നവാസ് ആണ്. വൈക്കത്ത് സിപിഐയിലെ പി. പ്രദീപിനെതിരെ അപരൻ കെ. പ്രദീപ് എത്തി..
പേരാവൂരിൽ കോൺഗ്രസിലെ സണ്ണി ജോസഫിന്റെ അപരന്മാരായി സണ്ണിയും സണ്ണി ജോസഫ് തന്നെയുമുണ്ട്. സിപിഎമ്മിലെ കെ.കെ. ശൈലജയുടെ അപര സി. ശൈലജ. മട്ടന്നൂരിൽ വി.കെ.സനോജിന്റെ അപരൻ മേലൂർ സ്വദേശി സനോജ്. അഴീക്കോട്ട് യുഡിഎഫ് സ്ഥാനാർഥി കരീം ചേലേരിക്ക് രണ്ട് അപരന്മാർ-വി.പി. അബ്ദുൽകരീമും വി.വി. അബ്ദുൽ കരീമും. ഇടതുസ്ഥാനാർഥി കെ.വി. സുമേഷിന്റെ അപരൻ കെ.സുമേഷ് കുമാർ. കണ്ണൂരിൽ യുഡിഎഫിലെ ടി.ഒ. മോഹനന്റെ അപരൻ താഴെക്കണ്ടി മോഹനൻ. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് അപരനായി കെ. രാമചന്ദ്രനെത്തി. കൂത്തുപറമ്പിൽ മുസ്ലീംലീഗിലെ ജയന്തി രാജന് എതിരെ എ.ജയന്തിയും ജയന്തിയുമുണ്ട്. തലശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർഥി കാരായി രാജന്റെ അപരനായി വി.പി. രാജൻ നിൽക്കുന്നുണ്ട്.
അരുവിക്കരയിൽ കോൺഗ്രസ് സ്ഥാനാർഥി വി.എസ്. ശിവകുമാറിന്റെ അപരൻമാർ എസ്.ശിവകുമാറും ശിവകുമാറുമാണ്. ഇടതുസ്ഥാനാർഥി ജി. സ്റ്റീഫന്റെ അപരൻ സ്റ്റീഫൻ. വട്ടിയൂർക്കാവിൽ കോൺഗ്രസിലെ കെ.മുരളീധരന്റെ അപരനായി പി. മുരളീധരനും ഇടതു സ്ഥാനാർഥി വി.കെ. പ്രശാന്തിന്റെ അപരനായി കെ. പ്രശാന്തും ഉണ്ട്. നേമത്ത് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അപരൻ ജി.എസ്. രാജീവ് കുമാർ.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍











Click it and Unblock the Notifications