പള്ളിമേടയില്‍ 14കാരിയെ പീഡിപ്പിച്ച വൈദികനെതിരേ ലുക്കൗട്ട് നോട്ടീസ്
തൃശ്ശുര്‍ : പള്ളിമേടയില്‍ 14കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ വൈദികനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശുപള്ളി വികാരിയായിരുന്ന ഫാ. എഡ്വിന്‍ ഫിഗരസിനെതിരെയാണ് ലുക്കൗട്ട് നോട്ടീസ്.
കുട്ടിയുടെ മാതാവ് വൈദികന്‍ പീഡിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കിയതോടെ ഫിഗരസ് മുങ്ങിയത്. ഇയാള്‍ ബെംഗളൂരു വഴി ദുബൈയിലേക്ക് കടന്നു എന്നാണ് ലഭ്യമാവുന്ന വിവരം.

ജനുവരി മുതല്‍ പലതവണ വികാരിയച്ചന്‍ പള്ളിമേടയില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫാ. എഡ്‌വിന്റെ മുടി, കുറ്റകൃത്യം നടന്ന മുറിയിലെ ബെഡ്ഷീറ്റ്, കര്‍ച്ചീഫ് എന്നിവ പോലീസ് കണ്ടെത്തിയിരുന്നു. കോടതിയുടെ പ്രത്യേക അനുമതിയോടെ ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.
ബെംഗളൂരു ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും വടക്കേക്കര സി.ഐ പി.കെ. മനോജ് പറഞ്ഞു. സംഗീതജ്ഞനും ഗായകനും പ്രഭാഷകനുമായ ഫാ. എഡ്‌വിന്‍ ഫിഗരസ് സഭയിലെ പുരോഹിതര്‍ക്കുള്‍പ്പെടെ ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നയാളാണ്.












Click it and Unblock the Notifications