ദിലീപിന് കച്ചിത്തുരുമ്പ്..! നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുമ്പോൾ മഞ്ജു വാര്യർ ദിലീപിനൊപ്പം..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: രാജ്യത്തെ തന്ന ആദ്യത്തെ റേപ്പ് ക്വട്ടേഷന്‍ ആണ് മലയാളികളുടെ പ്രിയപ്പെട്ട നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചത് എന്താണ് എന്നത് സംബന്ധിച്ച് പോലീസ് പറയുന്ന വിവരങ്ങള്‍ മാത്രമാണുള്ളത്. കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട വ്യക്തി വൈരാഗ്യമാണ് ദിലീപിനെ ഈ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്. എന്നാലീ വാദത്തിനോട് കണ്ണി ചേരാത്ത ചില വസ്തുതകള്‍ ഉണ്ട്.

ദിലീപിന് കാര്യങ്ങൾ വളരെ ഈസിയാണ്...!! അപ്പുണ്ണി ഒളിച്ചിരിക്കുന്നത് പോലും ദിലീപേട്ടന് വേണ്ടി..!

വാദം നിലനിൽക്കില്ല

വാദം നിലനിൽക്കില്ല

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പോലീസും പ്രോസിക്യൂഷനും ഒരുപോലെ പറയുന്നത്. എന്നാല്‍ പോലീസിന്റെ വാദങ്ങളെല്ലാം ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിയുമെന്നാണ് കരുതേണ്ടത്. കാരണമുണ്ട്.

സാമ്പത്തിക ഇടപാട്

സാമ്പത്തിക ഇടപാട്

നടി ആക്രമിക്കപ്പെടാന്‍ കാരണം ദിലീപുമായുള്ള റിയല്‍ എസ്റ്റേറ്റ് തര്‍ക്കമാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദിലീപുമായി ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടും ഇല്ലെന്ന് വ്യക്തമാക്കി നടി തന്നെ രംഗത്ത് വന്നു.

വ്യക്തി വൈരാഗ്യം

വ്യക്തി വൈരാഗ്യം

ദിലീപിന്റെ സാമ്പത്തിക ഇടപാടുകളുടെ രേഖകളിലും നടിയുമായി എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുള്ളതായി കാണിക്കുന്നില്ല. വ്യക്തി വൈരാഗ്യമാണ് ഈ ക്രൂരതയ്ക്ക് ദിലീപിനെ പ്രേരിപ്പിച്ചത് എന്നാണ് പോലീസ് വാദം.

കുടുംബ പ്രശ്നം

കുടുംബ പ്രശ്നം

ദിലീപിന്റേയും മഞ്ജു വാര്യരുടേയും കുടുംബ പ്രശ്‌നത്തില്‍ നടി തലയിട്ടതാണ് ശത്രുതയ്ക്ക് കാരണം. ദിലീപും കാവ്യയും ഒത്തുള്ള ചിത്രങ്ങള്‍ നടി മഞ്ജുവിനെ കാണിച്ചിരുന്നുവത്രേ.

നടിയുമായി തർക്കം

നടിയുമായി തർക്കം

ഇതിന്റെ പേരില്‍ കൊച്ചിയിലെ ഹോട്ടലില്‍ അമ്മയുടെ പരിപാടി നടക്കുന്നതിനിടെ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്നാണ് നടിക്ക് ക്വട്ടേഷന്‍ കൊടുക്കാന്‍ ദിലീപ് തീരുമാനിച്ചതും സുനിയുമായി ഗൂഢാലോചന നടത്തിയതും എന്നാണ് പോലീസ് പറയുന്നത്.

വിവാഹ മോചന ഹര്‍ജി

വിവാഹ മോചന ഹര്‍ജി

എന്നാല്‍ ദിലീപ്- മഞ്ജു വാര്യര്‍ വിവാഹ മോചന ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഈ പോലീസ് വാദത്തോട് ഒത്തുപോകുന്നത് അല്ലെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിവരങ്ങള്‍ പുറത്ത് വന്നാല്‍ പോലീസ് ഉയര്‍ത്തുന്ന വാദങ്ങള്‍ പൊളിയുമത്രേ.

ഇരുവരും പിരിഞ്ഞിട്ടില്ല

ഇരുവരും പിരിഞ്ഞിട്ടില്ല

നടിയെ ആക്രമിക്കാന്‍ കൊച്ചിയിലെ ആബാദ് പ്ലാസ ഹോട്ടലില്‍ വെച്ചാണ് സുനിയും ദിലീപും ആദ്യഗൂഢാലോചന നടത്തിയത്. ഈ കാലയളവില്‍ മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞിട്ടില്ല. 2015ലാണ് ഇവര്‍ വേര്‍പിരിയുന്നത്.

പിന്നെ ശത്രുത എന്തിന്

പിന്നെ ശത്രുത എന്തിന്

മഞ്ജുവുമായി ഒരുമിച്ച് ജീവിച്ചിരുന്ന സമയത്ത് ദിലീപിന് നടിയോട് പക തോന്നേണ്ട കാര്യമില്ലല്ലോ എന്നത് ന്യായമായും ഉയരുന്ന ചോദ്യമാണ്. ഇക്കാര്യം കോടതിയില്‍ ദിലീപിന് കച്ചിത്തുരുമ്പായേക്കും എന്നാണ് കരുതേണ്ടത്.

വാദം നിലനിൽക്കില്ല

വാദം നിലനിൽക്കില്ല

ഇത് കോടതി വിശ്വാസത്തിലെടുത്താല്‍ വ്യക്തി വൈരാഗ്യമെന്ന വാദം പൊളിയും. ഇനി അതല്ല സാമ്പത്തിക പ്രശ്‌നങ്ങളാണ് എങ്കില്‍ അത് തെളിയിക്കണം. അതിനുള്ള തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടുമില്ല.

തീരുമാനത്തിലേക്ക് നയിച്ചത്

തീരുമാനത്തിലേക്ക് നയിച്ചത്

ദിലീപും മഞ്ജുവും നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ പിരിയാനുള്ള കാരണമായി കാവ്യാ മാധവന്റെ പേരില്ലെന്നാണ് സൂചന. എന്നാല്‍ തീരുമാനത്തിലേക്ക് നയിച്ച വ്യക്തികളെക്കുറിച്ച് പറയുന്നുണ്ട് എന്നാണറിയുന്നത്.

English summary
Details in divorce petition of Manju and Dileep will be influential in actress case
Please Wait while comments are loading...