കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി ടിക്കറ്റ് നമ്പര്‍ തിരുത്തി നല്‍കി പണം തട്ടി

  • By Desk
Google Oneindia Malayalam News

ആലുവ: ലോട്ടറി ടിക്കറ്റിലെ നമ്പറുകള്‍ തിരുത്തി നല്‍കി പണം തട്ടി. ആലുവ വിടാക്കുഴയില്‍ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് ട്രിച്ചി സ്വദേശി രാജേന്ദ്രന്‍ (48) ആണ് തട്ടിപ്പിന് ഇരയായത്.കഴിഞ്ഞ ദിവസം രാവിലെ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ടിക്കറ്റ് വില്‍ക്കുമ്പോള്‍ റെയില്‍വേ ജീവനക്കാരനെന്ന വ്യാജേന അടുത്തെത്തിയയാളാണ് 2000 രൂപ തട്ടിയെടുത്തത്.

മെയ് ഒന്നിന് നറുക്കെടുത്ത കേരള സര്‍ക്കാരിന്റെ രണ്ട് ശ്രീ ശക്തി ടിക്കറ്റ് നല്‍കി അടിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. രാജേന്ദ്രന്റെ കൈവശമുണ്ടായിരുന്ന റിസള്‍ട്ടുമായി ഒത്തുനേക്കിയപ്പോള്‍ ഓരോ ടിക്കറ്റിലും ആയിരം രൂപ വീതം അടിച്ചതായി വ്യക്തമായി. ഇതേതുടര്‍ന്ന് രാജേന്ദ്രനില്‍ നിന്നും 750 രൂപയുടെ പുതിയ ടിക്കറ്റും ബാക്കി 1250 രൂപയും വാങ്ങി തട്ടിപ്പുകാരന്‍ സ്ഥലം വിട്ടു. ഇതിന് ശേഷം ടിക്കറ്റുകള്‍ ഏജന്‍സി ഓഫീസിലെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് ടിക്കറ്റിലെ നമ്പറില്‍ കൃത്രിമം നടത്തിയതായി ബോധ്യമായത്. ടിക്കറ്റിലെ അവസാന അക്കങ്ങളായ 6517 എന്നതില്‍ ഏഴ് വേറെ ലോട്ടറി ടിക്കറ്റില്‍ നിന്നും വെട്ടിയെടുത്ത് ഒട്ടിച്ചതാണെന്ന് വ്യക്തമായി. 8812 എന്ന അക്കത്തില്‍ അവസാനിക്കുന്ന ടിക്കറ്റില്‍ ആദ്യത്തെ എട്ടും വെട്ടി ഒട്ടിച്ചതാണ്. സൂക്ഷമമായി നോക്കിയാല്‍ മാത്രം വ്യക്തമാകുന്ന വിധത്തിലാണ് വ്യാജ നമ്പറുകള്‍ ഒട്ടിച്ചിരിക്കുന്നത്.

pic

6517 എന്ന നമ്പറിലുള്ള ടിക്കറ്റ് ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ 'നല്ലനേരം' ലോട്ടറി ഏജന്‍സിയില്‍ നിന്നും 8812 -ാം നമ്പര്‍ ടിക്കറ്റ് തൃശൂര്‍ ചെട്ടിയങ്ങാടി ധനലക്ഷ്മി ഏജന്‍സീസില്‍ നിന്നും വാങ്ങിയവയാണ്. ആലുവ റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാരനാണെന്ന വ്യാജേനയാണ് ഇയാള്‍ ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ചത്. കഴിഞ്ഞയാഴ്ച്ച മറ്റൊരു ലോട്ടറി വില്‍പ്പനക്കാരനെ ആര്‍.എം.സിലെ ജീവനക്കാരനാണെന്ന പേരില്‍ 3,000 രൂപ കബളിപ്പിച്ചെടുത്തിരുന്നു. തൃശൂര്‍ സ്വദേശികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാധമീക നിഗമനം. ആലുവ പൊലീസില്‍ രാജേന്ദ്രന്‍ പരാതി നല്‍കി.

English summary
Looted cash by correcting lottery ticket num
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X