കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പന്‍ ബ്രഹ്മചാരി: സ്വകാര്യത അനിവാര്യമെന്ന് പത്മകുമാര്‍, റിവ്യൂ ഹര്‍ജി നല്‍കുമെന്ന്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി അംഗീകരിക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ‍് പ്രസിഡന്റ് എ പത്മകുമാര്‍. അയ്യപ്പന്‍ ബ്രഹ്മചാരിയാണ് അതിനാല്‍ അയ്യപ്പന് സ്വകാര്യത വേണമെന്നും റിവ്യൂ ഹര്‍ജിയുമായി കോടതിയെ സമീപിക്കുമെന്നും എ പത്മകുമാര്‍ വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് ആദരവോടെ ഉള്‍ക്കൊള്ളുന്നു. മത മേലധ്യക്ഷന്മാരില്‍ നിന്നുള്ള പിന്തുണ തേടിയ ശേഷം റിവ്യൂ ഹര്‍ജിയുമായി മുന്നോട്ടുപോകാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയ നടപടിയെ പിന്തുണയ്കുന്ന അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വറും വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിധി സന്തുലിതമല്ലെന്ന പ്രതികരണമാണ് രാഹുലിന്റേത്. ശബരിമലയിലെ ആരാധനാമൂര്‍ത്തിയായ അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയാണ്. അതിനാല്‍ ബ്രഹ്മചര്യം പാലിക്കാന്‍ ചില അവകാശങ്ങള്‍ ഉണ്ടെന്നും രാഹുല്‍ പറയുന്നു. ആരാധനാ മൂര്‍ത്തിയ്ക്ക് സ്വകാര്യത ആവശ്യമാണ്. തങ്ങള്‍ പ്രതീക്ഷിക്കുന്നത് കൂടുതല്‍ സന്തുലിതമായ വിധിയാണെന്നും രാഹുല്‍ പറയുന്നു. റിവ്യൂ ഹര്‍ജിയുമായി കോടതിയെ സമീപിക്കുമെന്നും നിയമപരമായ പരിഹാരം മാത്രമേ തങ്ങള്‍ക്കുള്ളൂവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നു.

sabarimalatemple

Recommended Video

cmsvideo
'അയ്യപ്പ ഭക്തന്മാര്‍ പ്രത്യേക മതവിഭാഗമല്ല'! | Oneindia Malayalam

സ്ത്രീകള്‍ക്ക് ആര്‍ത്തവമുള്ള പത്ത് വയസ്സുമുതല്‍ 50 വയസ്സു വരെയുള്ള സ്ത്രീകളെയാണ് ശബരിമല അധികൃതര്‍ ക്ഷേത്രദര്‍ശനത്തില്‍ നിന്ന് വിലക്കുന്നത്. ബ്രഹ്മചാരിയായ അയ്യപ്പന്റെ വ്രതാനുഷ്ടാനത്തിന് വേണ്ടിയാണ് ഇതെന്നും നിരോധനത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. എന്നാല്‍ ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് ലിംഗ വിവേചനമാണെന്നും ഹിന്ദു സ്ത്രീകളുടെ അവകാശ ലംഘനമാണെന്നുമാണ് സുപ്രീം കോടതി വിലയിരുത്തിയത്.

English summary
'Lord Ayyappa is a brahmachari, needs privacy': Sabarimala board to move court with review plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X