കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പനും ഒരുപാട് പേരെ കൊന്നിട്ടുള്ളത് അറിയോ; കൊലപാതകങ്ങള്‍ക്ക് ന്യായീകരണവുമായി വത്സന്‍ തില്ലങ്കേരി

Google Oneindia Malayalam News

Recommended Video

cmsvideo
അയ്യപ്പനും ഒരുപാട് പേരെ കൊന്നിട്ടുള്ളത് അറിയാമോ? | Oneindia Malayalam

പത്തനത്തിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നടതുറന്ന ദിവസങ്ങളില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളായിരുന്നു നടന്നത്. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പലപ്പോഴും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞില്ല.

<strong>മോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസ് നേതാവ്; അതിരു കടന്ന പ്രതികരണമെന്ന് ബിജെപി</strong>മോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസ് നേതാവ്; അതിരു കടന്ന പ്രതികരണമെന്ന് ബിജെപി

കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലായിരുന്നു ശബരിമലയില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചിരുന്നത്. അചാരസംരക്ഷണത്തിന് ഇറങ്ങിയ അദ്ദേഹം തന്നെ ആചാരം ലംഘിച്ചുവെന്ന പരാതി ഉയരുന്നതിനിടെയാണ് താന്‍ ഉള്‍പ്പെട്ട കൊലപാത കേസുകളെ ന്യായീകരിക്കാന്‍ അയ്യപ്പനും ഒരുപാട് കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പ്രസ്താവനയുമായി വത്സന്‍ തില്ലങ്കേരി രംഗത്ത് എത്തിയിരിക്കുന്നത്. സംഭവം ഇങ്ങനെ..

വലിയ പ്രതിഷേധങ്ങള്‍

വലിയ പ്രതിഷേധങ്ങള്‍

തുലാമാസ പൂജകള്‍ക്ക് നടതുറന്ന ദിവസങ്ങളേതിന് സമാനമായി ചിത്തിര ആട്ടവിശേഷങ്ങള്‍ക്ക് നടതുറന്ന ദിവസങ്ങിലും സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് എതിരെ വലിയ പ്രതിഷേധങ്ങളായിരുന്നു സംഘപരിവാര്‍ സംഘടനങ്ങള്‍ നടത്തിയത്.

പ്രതിഷേധങ്ങള്‍ അരങ്ങേറിയത്

പ്രതിഷേധങ്ങള്‍ അരങ്ങേറിയത്

ആര്‍എസ്എസ് നേതാവായ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. അചാര സംരക്ഷണത്തിനായി എത്തിയവരുടെ നേതാവായ വത്സന്‍ തില്ലങ്കേരി തന്നെ പതിനെട്ടാംപടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറി ആചാരം ലംഘിച്ചത് വലിയ വിവാദമായിരുന്നു.

അയ്യപ്പനും ഒരുപാട് പേരെ കൊന്നു

അയ്യപ്പനും ഒരുപാട് പേരെ കൊന്നു

ഇതിന് പിന്നാലെയാണ് തന്റെ പേരിലുള്ള കൊലപാതകക്കേസുകളെ ന്യായീകരിക്കാന്‍ അയ്യപ്പനും ഒരുപാട് പേരെ കൊന്നിട്ടുണ്ടെന്ന വാദവുമായി വത്സന്‍ തില്ലങ്കേരി രംഗത്ത് എത്തിയത്. ജനം ടിവിയുടെ ജനസഭ എന്ന പരിപാടിക്കിടെയായിരുന്നു വത്സന്‍ തില്ലങ്കേരിയുടെ പരാമര്‍ശം.

തില്ലങ്കേരിയുടെ ന്യായീകരണം

തില്ലങ്കേരിയുടെ ന്യായീകരണം

പരിപാടിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് വന്ന ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു വത്സന്‍ തില്ലങ്കേരിയുടെ ന്യായീകരണം. ദൈവത്തെ സംരക്ഷിക്കാന്‍ മനുഷ്യര്‍ മതിയോ, ഇത് ദൈവത്തെ അപമാനിക്കലല്ലേ എന്ന ചോദ്യമായിരുന്നു ഒരു പ്രേക്ഷകന്‍ ഉന്നയിച്ചത്.

ശബരിമലയില്‍ പോവാന്‍

ശബരിമലയില്‍ പോവാന്‍

ശബരിമല വിധി നിങ്ങള്‍ക്ക് അനുകൂലമായില്ല എങ്കില്‍ നിങ്ങള്‍ എത്ര നാള്‍ അവിടെ സ്ത്രീകളെ കയറ്റാതിരിക്കും. ശബരിമലയില്‍ പോവാന്‍ നിങ്ങള്‍ക്ക് എന്ത് അര്‍ഹതയുണ്ട്. പല കൊലപാതക കേസുകളിലും പ്രതിയാണ് നിങ്ങള്‍. അങ്ങനെയുള്ള നിങ്ങള്‍ക്ക് എന്ത് അര്‍ഹതയാണുള്ളതെന്നും ആ പ്രേക്ഷകന്‍ ചോദിച്ചു.

നിരവധി ആളുകളെ

നിരവധി ആളുകളെ

ഈ ചോദ്യങ്ങള്‍ക്കുള്ള വത്സന്‍ തില്ലങ്കേരിയുടെ മറുപടി ഇങ്ങനെയായിരുന്നു. ' അയ്യപ്പന്‍ ഒരുപാട് ആളുകളെ കൊന്നിട്ടുള്ളയാളാണെന്ന് അറിയോ, അയ്യപ്പന്‍ ഉദയനന്‍ എന്ന കാട്ടുകള്ളനുള്‍പ്പടെയുള്ള നിരവധി ആളുകളെ കൊല ചെയ്തിട്ടുള്ള ചരിത്രം അറിയോ'

കള്ളക്കേസ്

കള്ളക്കേസ്

.തന്റെ പേരിലുള്ളത് കള്ളക്കേസാണെന്നും എന്നാല്‍ അയ്യപ്പന്റെ പേരിലുള്ളത് ഒറിജിനല്‍ കേസാണെന്നും വത്സന്‍ തില്ലങ്കേരി അഭിപ്രായപ്പെടുന്നു. താങ്കള്‍ കൊലപാതകത്തെ ന്യായീകരിക്കുകയല്ലേ എന്ന് മറുചോദ്യം ഉയര്‍ന്നപ്പോള്‍ ദുഷ്ടലാക്കോടെയുള്ള ചോദ്യത്തിന് ഇങ്ങനെയെ മറുപടി പറയാനാകു എന്നായിരുന്നു വത്സന്റെ വിശദീകരണം.

വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം

വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം

കൊലപാതക കേസുകള്‍ തന്റെ പേരിലുണ്ടെന്നും ചിലതില്‍ ഹൈക്കോടതി തന്നെ വിട്ടയച്ചുവെന്നും മറ്റൊന്നില്‍ ഇപ്പോഴും വിചാരണ നടന്നുകൊണ്ടിരിക്കുകയാണെന്നും തില്ലങ്കേരി സമ്മതിക്കുന്നുണ്ട്. കൊലപാതകത്തെ ന്യായീകരിക്കുന്ന വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം ഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ സജീവമായി പ്രചരിപ്പിക്കുന്നുണ്ട്.

ആചാര ലംഘനം

ആചാര ലംഘനം

അതേസമയം, വത്സന്‍ തില്ലങ്കേരി ശബരിമലയില്‍ നടത്തിയത് ആചാര ലംഘനം തന്നെയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഇന്ന് പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. മാപ്പ് പറഞ്ഞാലും വല്‍സണ്‍ തില്ലങ്കേരി നടത്തിയത് ആചാര ലംഘനം തന്നെയാണെന്നാണ് പത്മകുമാര്‍ വ്യക്തമാക്കുന്നത്.

പരിഹാര ക്രിയകള്‍

പരിഹാര ക്രിയകള്‍

താന്‍ നടത്തിയത് ആചാര ലംഘനം തന്നെയാണെന്ന് വല്‍സന്‍ തിലങ്കേരിയും സമ്മതിച്ചിരുന്നു. ആചാരലംഘനത്തിന് തന്ത്രിയുടെ നിര്‍ദേശ പ്രകാരം പരിഹാര ക്രിയകള്‍ ചെയ്‌തെന്നും വല്‍സന്‍ തില്ലങ്കേരി വ്യക്തമാക്കിയിരുന്നു.

ആചാരം

ആചാരം

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തുകയും പുറംതിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുമായിരുന്നു വത്സന്‍ തില്ലങ്കേരി ചെയ്തത്. പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറരുതെന്നും പുറംതിരിഞ്ഞ് നില്‍ക്കാന്‍ പാടില്ലെന്നുമാണ് ആചാരം.

വീഡിയോ

ജനം ടീവി ജനസഭ

English summary
lord ayyappa kill somany people says valsan thillankeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X