കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൗവ്വനയുക്ത ശബരിമലയില്‍ കടന്നത് ദോഷമായി

  • By Meera Balan
Google Oneindia Malayalam News

പത്തനംതിട്ട: മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്ത് കടന്നതാണ് ദേഷകരമായതെന്ന് ദേവപ്രശ്‌ന വിധി. യൗവ്വനയുക്തയെ സന്നിധാനത്ത് കടക്കാന്‍ അനുവദിച്ചതാണ് ദേഷത്തിന് കാരണം. പൂജാരി തന്റെ കര്‍മത്തില്‍ നിന്ന് വ്യതിചലിച്ച് ചെയ്തിട്ടുള്ള അപരാധമാണിത്. തെറ്റിന് പകരമായി അരവണ വഴിവപാട് നടത്തുകയും 1008 തവണ അപരാധസൂക്ത ചൊല്ലുകയും വേണം.

ഈശ്വര സേവയില്‍ ദോഷം പരിഹരിയ്ക്കാന്‍ കഴിയും. എല്ലാ ഗ്രഹങ്ങളും അനിഷ്ട ഭാവത്തിലാണ് നില്‍ക്കുന്നതെന്നും പ്രശ്‌നത്തില്‍ തെളിഞ്ഞു. ഭഗവാന് ദിസവസേന ആഭരങ്ങള്‍ ചാര്‍ത്തണമെന്നും ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. ശബരി മലയില്‍ ദൈവാധീനം കുറഞ്ഞുവെന്നും പ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു.

Sabarimala

മാളികപുറത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ദേവപ്രശ്‌നം നടത്തിയത്. മാളികപ്പുറത്തെ കാവായി കണ്ടുകൊണ്ട് വേണം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. ശബരിമലയിലെ ആചാരങ്ങള്‍ക്ക് വിരുദ്ധമായി മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്ത് പ്രവേശിച്ചത് ഏറെ വിവാദമിയിരുന്നു.

English summary
Lord Unhappy over Sabarimala Temple Affairs, Reveals the 'Devaprasnam'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X