നികുതി വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറികള്‍ കുടുങ്ങി: ലോറിയില്‍ കടത്തിയത് കളിമണ്ണ്!
കാട്ടിക്കുളം: നികുതി വെട്ടിച്ച് പോകാന്‍ ശ്രമിച്ച ലോറികള്‍ ചേലുരില് ഓവ് ചാലില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കര്‍ണാടകയില്‍ നിന്ന് കളിമണ്‍ കയറ്റി കോഴിക്കോടിലേക്ക് പോകുകയായിരുന്ന 22 വീലുകളുള്ള ലോറികള്‍ ഒന്നാം മൈല്‍ ചേലൂര്‍ ഓവ് ചാലില്‍ കുടുങ്ങിയത്. വിവരമറിഞ്ഞ് കാട്ടിക്കുളം ആആര്‍ ടി ഒ ലോറികള്‍ പരിശോധിച്ചപ്പോഴാണ് മതിയായ രേഖകള്‍ ഇല്ലന്ന് കണ്ടെത്തിയത്.
കുടുങ്ങിക്കിടക്കുന്ന ലോറി നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ആര്‍ടിഒ സൂരജ് പറഞ്ഞു. അമിതഭാരം കയറ്റിയ ലോറികള്‍ നികുതി വെട്ടിച്ച് പലപ്പോഴും ഇതുവഴി വരുന്നതിനാല്‍ റോഡുകള്‍ തകര്‍ന്ന അപകടാവസ്ഥയിലാണ്. രാത്രി കാലങ്ങളില്‍ ആര്‍ടിഒ പൊലീസ് ചെക്ക് പോസ്റ്റില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിച്ച് ചേലുര് കുറുവ വഴി കോഴികോട്ടേക്ക് നിരവധി ചരക്ക് ലോറികളാണ് കടന്നു പോകുന്നത്. കുരുമുളക്, മരത്തടികള്‍, മാര്‍ബിള്‍, ഗ്രാനൈറ്റ് തുടങ്ങിയവയാണ് ഇങ്ങനെ കടത്തുന്നത്.

നികുതിവെട്ടിച്ച് ജില്ലയിലേക്ക് അതിര്‍ത്തികടന്ന് നിരവധി വാഹനങ്ങള്‍ വരുന്നുണ്ടെങ്കിലും ജിഎസ്ടി സമ്പദായം നടപ്പിലായതോടെ പരിശോധനകള്‍ കുറഞ്ഞിരുന്നു. ഇതിന്റെ മറവിലാണ് വ്യാപകമായി ജില്ലയിലേക്ക് നികുതിവെട്ടിച്ച് ലോറികള്‍ കടന്നുവരുന്നത്. ബാംഗ്ലൂരില്‍ നിന്നും ലോഡ് കണക്കിന് തുണിത്തരങ്ങളാണ് നികുതിവെട്ടിച്ച് വയനാട്ടിലെത്തുന്നത്. സെയില്‍സ് ടാക്സ് അധികൃതര്‍ പരിശോധന നടത്തുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് പിടിക്കപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. ജില്ലയില്‍ തോല്‍പ്പെട്ടി, മുത്തങ്ങ ചെക്കുപോസ്റ്റുകളായിരുന്നു പ്രധാമായും ശക്തമായി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഈ രണ്ട് ചെക്കുപോസ്റ്റുകളും ഇപ്പോള്‍ നിര്‍ജീവമാണ്. ഇതെല്ലാമാണ് നികുതിവെട്ടിച്ച് സാധനങ്ങള്‍ ജില്ലയിലെത്താനുള്ള പ്രധാനകാരണം.
-
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം












Click it and Unblock the Notifications