കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറികള്‍ കുടുങ്ങി: ലോറിയില്‍ കടത്തിയത് കളിമണ്ണ്!

  • By Desk
Google Oneindia Malayalam News

കാട്ടിക്കുളം: നികുതി വെട്ടിച്ച് പോകാന്‍ ശ്രമിച്ച ലോറികള്‍ ചേലുരില്‍ ഓവ് ചാലില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കര്‍ണാടകയില്‍ നിന്ന് കളിമണ്‍ കയറ്റി കോഴിക്കോടിലേക്ക് പോകുകയായിരുന്ന 22 വീലുകളുള്ള ലോറികള്‍ ഒന്നാം മൈല്‍ ചേലൂര് ഓവ് ചാലില്‍ കുടുങ്ങിയത്. വിവരമറിഞ്ഞ് കാട്ടിക്കുളം ആആര്‍ ടി ഒ ലോറികള്‍ പരിശോധിച്ചപ്പോഴാണ് മതിയായ രേഖകള്‍ ഇല്ലന്ന് കണ്ടെത്തിയത്.

കുടുങ്ങിക്കിടക്കുന്ന ലോറി നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ആര്‍ടിഒ സൂരജ് പറഞ്ഞു. അമിതഭാരം കയറ്റിയ ലോറികള്‍ നികുതി വെട്ടിച്ച് പലപ്പോഴും ഇതുവഴി വരുന്നതിനാല്‍ റോഡുകള്‍ തകര്‍ന്ന അപകടാവസ്ഥയിലാണ്. രാത്രി കാലങ്ങളില്‍ ആര്‍ടിഒ പൊലീസ് ചെക്ക് പോസ്റ്റില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിച്ച് ചേലുര്‍ കുറുവ വഴി കോഴികോട്ടേക്ക് നിരവധി ചരക്ക് ലോറികളാണ് കടന്നു പോകുന്നത്. കുരുമുളക്, മരത്തടികള്‍, മാര്‍ബിള്‍, ഗ്രാനൈറ്റ് തുടങ്ങിയവയാണ് ഇങ്ങനെ കടത്തുന്നത്.

lorry

നികുതിവെട്ടിച്ച് ജില്ലയിലേക്ക് അതിര്‍ത്തികടന്ന് നിരവധി വാഹനങ്ങള്‍ വരുന്നുണ്ടെങ്കിലും ജിഎസ്ടി സമ്പദായം നടപ്പിലായതോടെ പരിശോധനകള്‍ കുറഞ്ഞിരുന്നു. ഇതിന്റെ മറവിലാണ് വ്യാപകമായി ജില്ലയിലേക്ക് നികുതിവെട്ടിച്ച് ലോറികള്‍ കടന്നുവരുന്നത്. ബാംഗ്ലൂരില്‍ നിന്നും ലോഡ് കണക്കിന് തുണിത്തരങ്ങളാണ് നികുതിവെട്ടിച്ച് വയനാട്ടിലെത്തുന്നത്. സെയില്‍സ് ടാക്‌സ് അധികൃതര്‍ പരിശോധന നടത്തുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് പിടിക്കപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. ജില്ലയില്‍ തോല്‍പ്പെട്ടി, മുത്തങ്ങ ചെക്കുപോസ്റ്റുകളായിരുന്നു പ്രധാമായും ശക്തമായി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഈ രണ്ട് ചെക്കുപോസ്റ്റുകളും ഇപ്പോള്‍ നിര്‍ജീവമാണ്. ഇതെല്ലാമാണ് നികുതിവെട്ടിച്ച് സാധനങ്ങള്‍ ജില്ലയിലെത്താനുള്ള പ്രധാനകാരണം.

English summary
lorries trapped near check post .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X