തൃശൂരില്‍ ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു... ഒരു ലോറി കത്തിയമര്‍ന്നു, ഒരാള്‍ മരിച്ചു
തമിഴ്നാട് സ്വദേശിയാണ് മരിച്ചതെന്ന് സൂചന
തൃശൂര്‍: ദേശീയ പാതയില്‍ കൊരട്ടിയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു. കൂട്ടിയിടിയെ തുടര്‍ന്ന് ഒരു ലോറിക്കു തീപിടിക്കുകയും ചെയ്തു. അപകടത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു അപകടം.

അറ്റകുറ്റപണികള്‍ക്കായി റോഡില്‍ നിര്‍ത്തിയിട്ട ലോറിയില്‍ സവാളയും കയറ്റി അമിത വേഗത്തില്‍ വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. നിര്‍ത്തിയിട്ട ലോറിക്കടിയില്‍ അറ്റകുറ്റപണികള്‍ നടത്തുകയായിരുന്ന ആളാണ് മരിച്ചത്. കൂട്ടിയിടിയെ തുടര്‍ന്നു ഒരു ലോറി മറിയുകയും തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ ഒരു ലോറി പൂര്‍ണമായി കത്തി നശിക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്നു കൊരട്ടി ദേശീയ പാതയില്‍ അര മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.












Click it and Unblock the Notifications