Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് ലോറി പാഞ്ഞു കയറി 3 പേര്‍ മരിച്ചു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി കോട്ടപ്പുറത്ത് ലോറി ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. വളാഞ്ചേരി സ്വദേശികളായ ഫാസില്‍, മുഹമദ്ദ് നൗഷാദ്, റംസീഖ് എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. റോഡറികില്‍ നില്‍ക്കുന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ച് കയറുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത്.

 accident2

ലോറിയുടെ ചക്രത്തിനടിയില്‍പ്പെട്ട് മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില ഗുരുതരാവസ്ഥയിലാണ്. അപകടം നടന്ന ഉടന്‍ തന്നെ ലോറി ഡ്രൈവര്‍ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+