മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവർക്ക് മർദ്ദനം; സംഭവം കോഴിക്കോട്
കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പോലീസുകാരന്‍ മര്‍ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് പൈലറ്റ് വാഹനത്തിലെ പോലീസുകാരന്‍ മര്‍ദിച്ചതെന്ന് ഡ്രൈവറായ ചേളാരി സ്വദേശി മുഹമ്മദ് സാദിഫ് ആരോപിച്ചു. ഇയാളുടെ കൈക്ക് പരിക്കുണ്ട്. സാദിഫ് ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്ന് വൈകീട്ട് കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്തുവെച്ചായിരുന്നു സംഭവം.മീൻ ലോറിയിലെ ഡ്രൈവറാണ് മർദ്ദനമേറ്റ മുഹമ്മദ് സാദിഫ് . വടകരയിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്നു സാദിഫ്. ഇതിനിടയിലാണ് മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പോലീസുകാരൻ മർദ്ദിച്ചത്.

മന്ത്രിയെ തെറിവിളിച്ചെന്ന് ആരോപിച്ചാണ് പോലീസുകാര്‍ മര്‍ദിച്ചത്. മന്ത്രി കടന്നുപോയതിനുശേഷമായിരുന്നു മര്‍ദനമെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ നാട്ടുകാര്‍ മന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. അതിനിടെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ ഗണ്‍മാനെ അധിക്ഷേപിച്ചതിന് രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.












Click it and Unblock the Notifications