ടോള്‍ പ്ലാസയിലെ ലോറി പാര്‍ക്കിങ്; യാത്രക്കാര്‍ ദുരിതത്തില്‍

മരട്: ദേശീയപാതയില്‍ കുമ്പളം ടോള്‍ പ്ലാസ പരിസരത്ത് കൂറ്റന്‍ ലോറികള്‍റോഡില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നത് യാത്രക്കാര്‍ക്ക്ബുദ്ധി മുട്ടുള്ളതായി പരാതി ഉയര്‍ന്നു ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്ന ലോറികള്‍ റോഡരികില്‍ ചേര്‍ന്ന് പാര്‍ക്ക് ചെയ്യാതെ, മറ്റ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ തോന്നും പടി പാര്‍ക്ക് ചെയ്യുകയാണെന്നാണ് പരാതിയുയര്‍ന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ കൂറ്റന്‍ കണ്ടെയ്‌നര്‍ ലോറി റോഡിലേക്ക് കയറ്റി നിര്‍ത്തിയ ശേഷം, കണ്ടെയ്‌നര്‍ ഭാഗം നിര്‍ത്തിയിട്ട ശേഷം മുന്‍ഭാഗത്തെ എഞ്ചിന്‍ ക്യാബിനുമായി

ഡ്രൈവര്‍ പോകുകയായിരുന്നു. സര്‍വ്വീസ് റോഡിലേക്ക് മറ്റ് വാഹനങ്ങള്‍ തിരിയുന്നതും, ദേശീയപാതയിലേക്ക് കടന്ന് വരുന്നതുമായ ഇവിടെ അപകടമുണ്ടാക്കുന്ന വിധത്തിലാണ് പലപ്പോഴും ലോറി പാര്‍ക്കിങ്ങ്. ടോള്‍ പ്ലാസ പരിസരത്ത് സ്ഥിരമായി പരിശോധനക്ക് പോലീസ് ഉദ്യോഗസ്ഥരെ കാണാമെങ്കിലും അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടിയെടുക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല എന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

news

ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ വഴിയരികില്‍ കിടക്കുന്ന ലോറിയുടെ മറ മൂലം റോഡിലൂടെ വരുന്ന വാഹനം കാണാനാകാതെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ച സംഭവവും ഇവിടെ നടന്നതാണ്. നിയമവിരുദ്ധമായി ലോറി പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+