വാഹന ഉടമകള്‍ക്ക് വെല്ലുവിളി; സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഇന്ധനവിതരണം തടസപ്പെട്ടേക്കും; കാരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിതരണം തിങ്കളാഴ്ച മുതല്‍ തടസപ്പെടാന്‍ സാധ്യത. എണ്ണക്കമ്പനികളായ ബി പി സി എല്‍, എച്ച് പി സി എല്‍ കമ്പനികളിലെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചതോടെയാണ് ഇന്ധന വിതരണം തടസപ്പെടുന്നത്. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ലോറി ഉടമകള്‍ ആവശ്യപ്പെട്ടു.
അറുനൂറോളം ലോറികളാണ് തിങ്കളാഴ്ച മുതല്‍ സര്‍വീസ് പണിമുടക്കുകയെന്ന് പെട്രോളിയം പ്രൊഡക്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കാന്‍ നിര്‍ബന്ധിതരായതിനാലാണ് നടപടിയെന്നാണ് വിശദീകരണം.
Recommended Video


നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും അസോസിയേഷന്‍ പറയുന്നു. കരാര്‍ പ്രകാരം സര്‍വീസ് ടാക്‌സ് എണ്ണക്കമ്പനികളാണ് നല്‍കേണ്ടതെന്നാണ് സംഘടനയുടെ നിലപാട്. സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നാണ് ആവശ്യം. അതേസമയം കമ്പനി ഉടമകളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോറി ഉടമകള്‍ സമരത്തിലേക്ക് കടക്കുന്നത്.












Click it and Unblock the Notifications