കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുള്‍ ലോഡ് ബിയറുമായി ക്ലീനറും സുഹൃത്തും മുങ്ങി... പ്രതികളെ പിന്തുടര്‍ന്ന് പിടികൂടി

  • By Vishnu
Google Oneindia Malayalam News

കോട്ടയം: കോട്ടയത്തെ അയര്‍ക്കുന്നം ബിവറേജ് ഗോഡൗണിലേക്ക് കൊണ്ടുവന്ന ഫുള്‍ ലോഡ് ബിയറുമായി ലോറിയിലെ ക്ലീനറും സുഹൃത്തും മുങ്ങി. പാലക്കാട് നിന്നും അയര്‍ക്കുന്നത്തേക്ക് 720 പെട്ടി ബിയറുമായെത്തിയ ലോറിയാണ് മോഷണം പോയത്. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ബിയര്‍ ലോറി ഓടിച്ച് കൊണ്ടുപോകുന്നത് കണ്ട മാനേജര്‍ പോലീസില്‍ വിവരമറിയിച്ചതോടെ അരമണിക്കൂറിനുള്ളില്‍ പ്രതികള്‍ പിടിയിലായി.

ലോറിയിലെ ക്ലീനര്‍ കോട്ടയം മണിപ്പുഴ പുളി മൂട്ടില്‍ അനില്‍(32) തിരുവഞ്ചൂര്‍ മോസ്‌കോ കുന്നില്‍ അഖില്‍കുമാര്‍(22) എന്നിവരെയാണ് പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. ഇരുവരും സുഹൃത്തുക്കളാണ്. പ്രതികള്‍ മദ്യലഹരിയില്‍ ഒപ്പിച്ച പണിയാണെന്നാണ് പോലീസ് പറയുന്നത്.

തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കുറ്റിച്ചൂലുകള്‍... രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കുറ്റിച്ചൂലുകള്‍... രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

Beer

ശനിയാഴ്ച വൈകിട്ടാണ്‌ സംഭവം നടന്നത്. പാലക്കാട് നിന്നെത്തിയ ലോറിയില്‍ ഫുള്‍ ലോഡ് ബിയറുണ്ടായിരുന്നു. ലോറി ഗോഡൗണില്‍ എത്തിച്ച് ഡ്രൈവര്‍ പുറത്ത് പോയ തക്കത്തിനാണ് പ്രതികള്‍ ലോറിയുമായി കടന്ന് കളഞ്ഞത്. ലോറി മോഷ്ടിച്ച് കൊണ്ട് പോകുന്നത് കണ്ട ഗോഡൗണ്‍ മാനേജര്‍ കോട്ടയം ഡിവൈഎസ്പി ബിജു കെ സ്റ്റീഫന് വിവരമറിയിക്കുകയായിരുന്നു.

 <strong>പെരുമ്പാവൂരില്‍ 'സിങ്കമിറങ്ങി'... അന്യസംസ്ഥാന തൊഴിലാളികള്‍ വിരണ്ടു!!!</strong> പെരുമ്പാവൂരില്‍ 'സിങ്കമിറങ്ങി'... അന്യസംസ്ഥാന തൊഴിലാളികള്‍ വിരണ്ടു!!!

ജില്ലാ പോലീസ് മേധാവി എന്‍ രാമചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും വിവരം നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോറിയും മോഷ്ടാക്കളും പിടിയിലായത്. വഴിയില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നത് കണ്ട്‌ തിരികെ അയര്‍ക്കുന്നത്തെത്തിയപ്പോള്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തിരുവനന്തപുരത്തേക്ക് കടക്കാനായിരുന്നു ശ്രമമെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

Read More: ബിയര്‍ സെല്‍ഫി വിവാദത്തില്‍.. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പണി കിട്ടുമോ?

English summary
Lorry with beer stolen from godown, recovered within 30 minutes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X