കാട്ടുതീയില്‍ വിറച്ച് ലോസ് ആഞ്ചലസ്: വീടുകള്‍ വിട്ടോടി ഹോളിവുഡ് താരങ്ങള്‍, കത്തിയമർന്ന് ആഢംബര വസതികള്‍
ലോസ് ആഞ്ചലസ്: അമേരിക്കന്‍ നഗരമായ ലോസ് ആഞ്ചലസിനെ ഭീതിയിലാക്കി കാട്ടുതീ പടരുന്നു. കാട്ടുതീയില്‍പ്പെട്ട് ഇതുവരെ അഞ്ച് പേർ മരിക്കുകയും ആയിരത്തില്‍ അധികം കെട്ടിടങ്ങള്‍ കത്തിയമരുകയും ചെയ്തു. കാട്ടുതീ അണയ്ക്കുന്ന പ്രവർത്തനങ്ങളില്‍ ഏർപ്പെട്ട അഗ്നിരക്ഷാ സേനാ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിപേർക്ക് ഗുരുതരമായ പൊള്ളലേറ്റതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി 30000 പേരെ മാറ്റി മാർപ്പിച്ചിട്ടുണ്ട്. നിരവധി ഹോളിവുഡ് താരങ്ങളും വീടൊഴിയാൻ നിർബന്ധിതരായി.
തീ പിടുത്തത്തില്‍ നശിച്ചവയില്‍ നിരവധി ഹോളിവുഡ് സെലിബ്രിറ്റികളുടെയും കായികതാരങ്ങളുൾപ്പെടെയുള്ളവരുടെ വീടുകളും റിസോർട്ടുകളുമുണ്ട്. തീ പടർന്ന മേഖലയിലാണ് ജെന്നിഫർ ആനിസ്റ്റൺ, ബ്രാഡ്‌ലി കൂപ്പർ, ടോം ഹാങ്ക്‌സ്, ജെയിംസ് വുഡ്‌സ് തുടങ്ങിയവരുടെ വീടുകള്‍ സ്ഥിതി ചെയ്യുന്നത്. 'ഞങ്ങളുടെ വീട് ഇപ്പോഴും അവിടെ ഉണ്ടോ എന്ന് എനിക്കറിയില്ല,' എന്നാണ് ജെയിംസ് വുഡ്സ് വാർത്ത ഏജന്‍സിയാ റോയിട്ടേഴ്സിനോട് പ്രതികരിച്ചത്.

സാന്‍ ഗബ്രിയേല്‍ കുന്നുകളുടെ താഴ്‌വാരത്ത് 177 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയും താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. കാറ്റില്‍ ചെറിയ കേടുപാടുകള്‍ പറ്റിയത് ഒഴിച്ചാല്‍ ജെപിഎല്ലില്‍ കാട്ടുതീ ഇതുവരെ വലിയ അപകടമൊന്നും ഇതുവരെ സൃഷ്ടിച്ചില്ല. എന്നാല്‍ നിരവധി ജീവനക്കാർക്ക് വീടുകള്‍ ഒഴിയേണ്ടി വന്നു.
കാട്ടുതീ കാലിഫോർണിയ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ ഗാവിൻ ന്യൂസം അറിയിച്ചു. പ്രമുഖ ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന പസഫിക് പാലിസേഡ്സിലാണ് കാട്ടുതീ വലിയ തോതില്‍ പടരുന്നത്. പ്രദേശത്ത് കൂടുതല്‍ വെള്ളം വർഷിച്ച് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കാലിഫോർണിയയിലെ അഗ്നിശമനസേനാ വിഭാഗം മേധാവി ക്രിസ്റ്റിൻ ക്രൗലി വ്യക്തമാക്കി.
വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് തീ പെട്ടെന്ന് പടർന്ന് പിടിക്കാന്‍ കാരണമായത്. 3000 ഏക്കറോളം ഭൂമിയിലായി തീ പടർന്നിട്ടുണ്ട്. പ്രദേശത്തെ രണ്ട് സ്കൂളുകള്‍ അടക്കമാണ് പൂർണ്ണമായി കത്തിനശിച്ചിരിക്കുന്നത്. അപകട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനായി എട്ട് കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്നും ലോസ് ആഞ്ചലസ് യൂണിഫൈഡ് സ്‌കൂൾ സൂപ്രണ്ട് ആർബെർട്ടോ കർവല്‍ഹോ പറഞ്ഞു.
രക്ഷപ്പെട്ടവരുടെ കാറുകള്‍ നിറഞ്ഞതോടെ പ്രദേശത്ത് വലിയ തോതില്‍ ഗതാഗത തടസ്സവും അനുഭവപ്പെട്ടിട്ടുണ്ട്. ചിലർ റോഡില്‍ വാഹനം ഉപേക്ഷിച്ചു. ഇതോടെ രക്ഷാപ്രവർത്തകർ ബുള്‍ഡോസറുമായി എത്തി ഈ വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്തു. കാട്ടുതീ മാലിന്യം റോഡിലേക്ക് പതിച്ചതും ഗതാഗത തടസ്സത്തിനിടയാക്കി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications