കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബിയര്‍വില്‍പ്പനയില്‍ വന്‍ കുറവ്; സര്‍ക്കാരിന്റെ നേട്ടം, പക്ഷെ വിദേശമദ്യവില്‍പ്പന കൂടി

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ബിയര്‍ വില്‍പ്പന കുറഞ്ഞെന്ന് സര്‍ക്കാര്‍. ലഹരി വര്‍ജ്ജനം ലക്ഷ്യമിടുന്ന സര്‍ക്കാര്‍ പദ്ധതിയുടെ പ്രവര്‍ത്തനഫലമായാണ് വില്‍പ്പന കുറഞ്ഞതെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. അതേസമയം വിദേശമദ്യ വില്‍പ്പന കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ബിയര്‍ വില്‍പ്പന 32 ശതമാനം കുറഞ്ഞപ്പോള്‍ വിദേശമദ്യ വില്‍പ്പന 2.56 ശതമാനം വര്‍ദ്ധിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിയതിനു ശേഷം മുന്‍ സര്‍ക്കാരിന്റെ മദ്യ മുക്ത കേരളം പദ്ധതിയായ സുബോധം അവസാനിപ്പിച്ചിരുന്നു. അതിനു ശേഷം പുതിയ പദ്ധതിയാണ് ആരംഭിച്ചത്.

Beer

ലഹരിവിമുക്ത കേരളമെന്ന ഉദ്ദേശ്യവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ വിമുക്തി എന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത് 2016 ഒക്ടോബറിലാണ് ഇതിന് തുടക്കമായത്. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, സ്‌കൂള്‍ കോളേജ് ലഹരി വിരുദ്ധ ക്ലബുകള്‍, എന്‍എസ്എസ്, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജ്ജന സമിതികളടക്കമുള്ളവയുടെ സഹകരണവുമായായണ് വിമുക്തിയുടെ പ്രവര്‍ത്തനം. 'വിമുക്തി'യുടെ പ്രവര്‍ത്തനം സജീവമായി മുന്നോട്ടു പോകുകയാണ്.

English summary
Loss on sale of bear in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X