നടക്കുന്നത് ഭീമന്‍ കൽക്കരി കുംഭകോണം: പൊതുജനങ്ങൾക്കുണ്ടായ നഷ്ടം തിരിച്ചു പിടിക്കണം : വി ശിവദാസന്‍
തിരുവനന്തപുരം: ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില കൃത്രിമമായി വർധിപ്പിച്ച് വൻകിടകോർപ്പറേറ്റുകൾ ഇന്ത്യയിലെ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് സി പി എം നേതാവും രാജ്യസഭ എംപിയുമായ വി ശിവദാസന്‍. കൃത്രിമവിലക്കയറ്റമുണ്ടാക്കി വൈദ്യുതിവില വർധിപ്പിച്ച് പൊതുജനത്തെ കൊള്ളയടിക്കുന്ന കൽക്കരികമ്പനികളുടെ അഴിമതിക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണം. അദാനി ഗ്രൂപ്പ് തങ്ങളുടെ വിപണി മൂല്യത്തേക്കാൾ ബില്യൺ കണക്കിന് ഡോളർ കൂടുതൽ വിലയ്ക്ക് കൽക്കരി ഇറക്കുമതി ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
ഇറക്കുമതി രേഖകളിൽ സൂചിപ്പിച്ചിരിക്കുന്ന വില, കയറ്റുമതി ചെയ്യുമ്പോൾ ഉള്ള വിലയേക്കാൾ വളരെ കൂടുതലാണ്. ഉദാഹരണത്തിന് ഇന്തോനേഷ്യയിൽ നിന്നും 1.9 മില്യൺ ഡോളർ വിലയ്ക്ക് കയറ്റുമതി ചെയ്ത കൽക്കരി, ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയപ്പോൾ 4.3 മില്യൺ ഡോളർ വിലയുള്ളതായി മാറി. എന്നാൽ ഷിപ്പിംഗിനും ഇൻഷുറൻസിനുമായി വരുന്ന ചിലവ് 42,000 ഡോളർ മാത്രമാണ്.
ഈ ആരോപണങ്ങൾ ഒരു കമ്പനിയിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. 2011നും 2015 നും ഇടയിൽ ഇന്തോനേഷ്യയിൽ നിന്നുള്ള കൽക്കരി ഇറക്കുമതിയിൽ 29,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ച് അനിൽ ധിരുഭായ് അംബാനി ഗ്രൂപ്പ്, എസ്സാർ ഗ്രൂപ്പ് സ്ഥാപനങ്ങൾ, എന്നിവയുൾപ്പെടെ നാല്പതോളം കമ്പനികളെപ്പറ്റി ഡിആർഐ അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഫലവത്തായ നടപടിയും കൈക്കൊള്ളാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഇത്തരത്തിലുള്ള അഴിമതി മൂലം താപവൈദ്യുതിനിലയങ്ങൾ വിലകൂടിയ കൽക്കരി വാങ്ങാൻ നിർബന്ധിതരാകുന്നു. തൽഫലമായി ഉപഭോക്താക്കൾ അവർ ഉപയോഗിക്കുന്ന വൈദ്യുതിക്ക് അമിത നിരക്ക് നൽകേണ്ടി വരുകയും ചെയ്യുന്നു. ഈ കൃത്രിമവിലക്കയറ്റം സൃഷ്ടിച്ച് സാധാരണക്കാരന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വരുന്ന സമീപനമാണ് കോർപറേറ്റ് ഭീമന്മാർ കൈക്കൊണ്ടിട്ടുള്ളത്.
ഇന്ത്യയിലെ സാധാരണക്കാരിൽ നിന്ന് കോർപറേറ്റുകൾ കൊള്ളയടിച്ച തുക തിരിച്ചുപിടിക്കുകയും അത് സാധാരണക്കാർക്കുള്ള വൈദ്യുതിയുടെ വില കുറയ്ക്കാൻ ഉപയോഗിക്കുകയും വേണം. പൊതുജനത്തെ കൊള്ളയടിക്കുന്ന കോർപറേറ്റ് അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് ബി ജെ പി സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. കൃത്രിമവിലക്കയറ്റമുണ്ടാക്കി വൈദ്യുതിവില വർധിപ്പിച്ച് പൊതുജനത്തെ കൊള്ളയടിക്കുന്ന കൽക്കരികമ്പനികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വി ശിവദാസന്‍ എം പി കൂട്ടിച്ചേർത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications