കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിന് മലയാളം പണി കൊടുത്തപ്പോള്‍... കാണൂ!!!

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ' ഞാനമ്മയുടേയും, പ്രതീശയുടേയും സ്‌നേഹത്തിന്റെയും , ഒരു പുതിയ കേരളം ഉണ്ടാകട്ടെ... കേരള പിരാവി ആസാംസകള്‍'- ഇത് വായിച്ചാല്‍ എന്ത് തോന്നും? മലയാള ഭാഷയെ അപമാനിക്കാന്‍ ആരെങ്കിലും ശ്രമിച്ചതാണെന്ന് തോന്നുന്നുണ്ടോ...

അങ്ങനെ തോന്നിയാല്‍ പോലും അത് വിശ്വസിക്കരുത്. ശശി തരൂര്‍ എംപി മലയാളികള്‍ക്ക് കേരള പിറവി ആശംസകള്‍ നേര്‍ന്നതാണ്. മലയാള ഭാഷയില്‍ തനിക്ക് അത്രക്ക് പ്രവീണ്യമൊന്നുമില്ലെന്ന് സമ്മതിക്കുകയും, കേരളത്തിലെത്തിയാല്‍ പരമാവധി മലയാളം മാത്രം സംസാരിക്കുകയും ചെയ്യുന്ന ഒരാളാണ് അദ്ദേഹം.

Tharoor Tweet

ഉദ്ദേശം നല്ലതാണെങ്കിലും ഉന്നം പിഴച്ചു എന്നാണ് ഈ ട്വീറ്റിന് ഒരാള്‍ നല്‍കിയ മറുപടി. എഴുതിയത് മുഴുവന്‍ അക്ഷരത്തെറ്റാണെന്നും ഉടന്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ ആളുകള്‍ പരിഹസിക്കുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കി. എങ്ങനെയാണ് ശരിക്ക് എഴുതേണ്ടതെന്ന് ചിലര്‍ പഠിപ്പിച്ച് കൊടുക്കുന്നുമുണ്ട്.

<blockquote class="twitter-tweet blockquote" lang="en"><p>ഞാനമ്മയുടെയും, പ്രതീശയുടെയും, സ്നേഹത്തിന്റെയും, ഒരു പുതിയ കേരളം ഉണ്ടാകട്ടെ... കേരളപിരാവി ആസാംസകള്‍</p>— Shashi Tharoor (@ShashiTharoor) <a href="https://twitter.com/ShashiTharoor/status/528480045929463808">November 1, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>

രൂക്ഷമായ ചില വിമര്‍ശങ്ങളഉം ഉണ്ട്. കേരളപ്പിറവി ദിനത്തില്‍ തന്നെ മലയാളത്തെ കൊന്നു എന്ന് ഒരാള്‍ എഴുതി. തെറ്റ് വന്നാലും കുഴപ്പമില്ല, ഇത് നല്ലൊരു ശ്രമമാണെന്ന് ചിലര്‍ പ്രോത്സാഹിപ്പിച്ചു.

എന്തായും സംഭവം ഉടന്‍ തന്നെ തരൂരിന്റെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം തിരുത്തിയ ട്വീറ്റ് പുറത്ത് വിടുകയും ചെയ്തു. ആദ്യം വരുത്തിയ തെറ്റിന് മാപ്പപേക്ഷിക്കുകയും ചെയ്തു.

<blockquote class="twitter-tweet blockquote" lang="en"><p>[Sorry better Malayalam now!]: നന്മയുടെയും സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും ഒരു പുതിയ കേരളം ഉണ്ടാവട്ടെ. കേരള പിറവി ആശംസകൾ !!</p>— Shashi Tharoor (@ShashiTharoor) <a href="https://twitter.com/ShashiTharoor/status/528494545365786624">November 1, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>

എന്നാല്‍ പൊതുവെ എല്ലാവരും ചെയ്യുന്ന ഒരുകാര്യം ആദ്ദേഹം ചെയ്തില്ല. ആദ്യം അക്ഷരത്തെറ്റ് വരുത്തിയ ട്വീറ്റ് മായ്ച്ച് കളഞ്ഞിട്ട് ,ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന രീതിയില്‍ അദ്ദേഹം ഇരുന്നില്ല. പഴയ ട്വീറ്റ് ഇപ്പോഴും അവിടെ തന്നെയുണ്ട്.

English summary
Lot of spelling mistakes in Shashi Tharoor's malayalam tweet, wishing Kerala Piravi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X