Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയെ ശുശ്രൂഷിക്കാൻ വിദേശ ജോലി ഉപേക്ഷിച്ചെത്തി; പ്രിജുവിന് അടിച്ചത് 80 ലക്ഷത്തിന്റെ കാരുണ്യ പ്ലസ്

കാഞ്ഞാണി: ഭാഗ്യമെന്നൊക്കെ പറഞ്ഞാൽ ഇതല്ലാതെ പിന്നെ എന്താണ് അല്ലേ? അതും അമ്മയെ ശുശ്രൂഷിക്കാനായി ഗൾഫിലെ ജോലി വിട്ടെത്തിയ സമയത്ത് തന്നെ ലോട്ടറി ഭാഗ്യം കൈവന്നുവെന്ന് പറഞ്ഞാൽ. അരിമ്പൂർ മനക്കൊടി നടുമുറി സ്വദേശി ചുറയത്ത് അത്താണിക്കൽ പ്രിജു തുള്ളിച്ചാടുകയാണ്. കാരുണ്യ പ്ലസ് ലോട്ടറിയുടെ 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനമാണ് പ്രിജുവിനെ തേടിയെത്തിയത്.

വിദേശത്ത് ഷെഫ് ആയിരുന്നു പ്രിജു. അസുഖ പ്രശ്നങ്ങൾ നേരിടുന്ന അമ്മയുടെ ചികിത്സയ്ക്കും ശ്രുശ്രൂഷയ്ക്ക് വേണ്ടിയാണ് ജോലി ഉപേക്ഷിച്ച് പ്രിജു നാട്ടിലെത്തിയത്. ഇടയ്ക്കിടെ ലോട്ടറിയെടുക്കുന്ന പതിവുണ്ട്. 5000 വരെയുള്ള സമ്മനാങ്ങളും ലഭിച്ചിട്ടുണ്ട്.

karunyapluslottery

ഇന്നലെ രാവിലെ കുന്നത്തങ്ങാടി സെന്ററിലുള്ള ദിനേശൻ എന്നയാളുടെ കടയിൽ നിന്നായിരുന്നു പ്രിജു ടിക്കറ്റെടുത്തത്. 40 രൂപ വീതമുള്ള 6 ടിക്കറ്റുകളായിരുന്നു വാങ്ങിയത്. കെ എൻ 0483 കാരുണ്യ പ്ലസിന്റെ പിഎസ് 254298 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനം ലഭിച്ച വിവരം വൈകിട്ട് കൂട്ടുകാർ വിളിച്ചു പറയുകയായിരുന്നു.

അമ്മ സിസിലിയുടെ അസുഖം ഭേദമായതിനാൽ ജർമനിയിലേക്കു പോകാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ പ്രിജു.ഭാര്യ ഷെറി ജർമ്മിനിയിൽ നഴ്സാണ്. ലോട്ടറി കിട്ടിയ പണം കൊണ്ട് ഒരു വീട് കൂടിവയ്ക്കാനാണ് തന്റെ ആഗ്രഹമെന്നാണ് പ്രിജു പറയുന്നത്.

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. PT 206484 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്താണ് രണ്ടാം സമ്മാനം ലഭിച്ചത്. വി ആർ സുരേഷ് കുമാർ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം.

മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. PN 952520 PO 534250 PP 505434 PR 716885 PS 573584 PT 108866 PU 865715 PV 444495 PW 598808 PX 722262 PY 165173 PZ 444013 നമ്പറുകൾക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+