ലോട്ടറി എടുത്തത് നറുക്കെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ്; ഹോട്ടൽ തൊഴിലാളിക്ക് അടിച്ചത് 1 കോടി
പത്തനംതിട്ട: അവസാന മണിക്കൂറിൽ എടുത്ത ലോട്ടറിക്ക് 1 കോടി സമ്മാനം അടിച്ചതിന്റെ ഞെട്ടലിലാണ് തമിഴ്നാട് തെങ്കാശി കീഴേപുലിയൂർ സ്വദേശി വി മുത്തയ്യ. ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്യുന്ന മുത്തയ്യക്ക് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ലഭിച്ചത്. അവാസനമെടുത്ത ടിക്കറ്റിനാണ് മുത്തയ്യയെ ഭാഗ്യം തേടിയെത്തിയത്. FT 603113 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
2004 മുതൽ തന്നെ സ്ഥിരമായി ലോട്ടറിയെടുക്കുന്നയാശാണ് മുത്തയ്യ. 8 വർഷം മുൻപ് ഓച്ചിറയിൽ നിന്നെടുത്ത ഒരു ലോട്ടറി ടിക്കറ്റിന് മുത്തയ്യക്ക് സമ്മാനം ലഭിച്ചിരുന്നു. അന്ന് 24000 രൂപയായിരുന്നു ലഭിച്ചത്. എന്നാൽ പിന്നീട് ലോട്ടറികളൊന്നും അടിച്ചില്ല. അപ്പോഴും ലോട്ടറിയെടുക്കുന്ന പതിവ് മുത്തയ്യ മുടക്കിയിട്ടേ ഇല്ല.

കഴിഞ്ഞ ദിവസം ചങ്ങനാശേരിയിലെ ഏജൻസിയിൽ വെച്ചായിരുന്നു മുത്തയ്യ ലോട്ടറി എടുത്തത്. കട ഉടമയായ സിയാദിനോട് ഫോണിലൂടെ വിളിച്ച് പറഞ്ഞ് ലോട്ടറിയെടുക്കുന്നതാണ് മുത്തയ്യയുടെ പതിവ്. ബുധനാഴ്ചയും സിയാദിനെ വിളിച്ച് നമ്പർ പറഞ്ഞ് ലോട്ടറിയെടുത്തു. 16 ലോട്ടറി ടിക്കറ്റുകളാണ് മുത്തയ്യ വാങ്ങിയത്. വൈകുന്നേരത്തോടെയാണ് ലോട്ടറി അടിച്ച വിവരം മുത്തയ്യ അറിയുന്നത്.
22 വർഷമായി കേരളത്തിൽ പലയിടങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു മുത്തയ്യ. മുത്തയ്യയുടെ ഭാര്യയും പത്താം ക്ലാസ് വിദ്യാർഥിയായ മകനും തെങ്കാശിയിൽ ഒരു സെന്റ് സ്ഥലത്തെ 2 മുറി വീട്ടിലാണ് കഴിയുന്നത്.എന്തായാലും ഭാഗ്യദേവത ഒടുവിൽ തന്നെ കടാക്ഷിച്ചതിന്റെ സന്തോഷത്തിലാണ് മുത്തയ്യ. സമ്മാനാർഹമായ ടിക്കറ്റ് ഇടിഞ്ഞില്ലം എസ്ബിഐ ശാഖയിൽ അക്കൗണ്ട് തുറന്ന് ടിക്കറ്റ് ഏൽപിച്ചു.
അതേസമയം ഫിഫ്റ്റി ഫിഫ്റ്റിയുടെ രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FN 118721 എന്ന ടിക്കറ്റിലാണ് ലഭിച്ചത്.10 ലക്ഷം രൂപയാണ് സമ്മാനം.0415 0578 2865 3858 4181 4575 5028 5033 5203 5356 5625 6667 6678 6832 7505 7545 8123 8232 8292 8563 9460 9754 9970 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനമായ 5000 രൂപ ലഭിച്ചത്.
FN 603113 FO 603113 FP 603113 FR 603113 FS 603113 FU 603113 FV 603113 FW 603113 FX 603113 FY 603113 FZ 603113 എന്നീ ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായ 8000 രൂപ ലഭിച്ചു. ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.












Click it and Unblock the Notifications