രോഗവും കടവും കൊണ്ട് പൊറുതി മുട്ടിയ മഹേഷിന് 70 ലക്ഷത്തിന്റെ ലോട്ടറി ഭാഗ്യം; അതും അവസാനമെടുത്ത ടിക്കറ്റിന്
തൃപ്പൂണിത്തുറ: ചിലരുടെ കാര്യത്തിൽ അങ്ങനെയാണ്, ഭാഗ്യം അവരെ തേടി അങ്ങോട്ട് പോകും. തെക്കൻപറവൂർ അങ്ങാടിയിലെ നെല്ലിക്കൽ വീട്ടിലെ മഹേഷിന്റെ കാര്യത്തിലും സംഭവിച്ചത് അത്തരമൊരു ബമ്പർ ഭാഗ്യമാണ്. നറുക്കെടുപ്പിന് മണിക്കുറുകൾക്ക് മുൻപെടുത്ത ലോട്ടറി ടിക്കറ്റിനാണ് മഹേഷിന് സമ്മാനം ലഭിച്ചിരിക്കുന്നത്. നിർമ്മൽ ലോട്ടറിയുടെ 70 ലക്ഷം രൂപയുടെ സമ്മാനമാണ് മഹേഷിനെ തേടിയെത്തിയത്.
തെക്കൻപറവൂർ അങ്ങാടിക്കു സമീപം മംഗളം എന്ന പേരിൽ ബേക്കറി നടത്തുകയാണ് മഹേഷ്. തന്റെ കടയുടെ തൊട്ടടുത്തുള്ള ലോട്ടറി കടയിൽ നിന്നും സ്ഥിരമായി മഹേഷ് ലോട്ടറി എടുക്കാറുണ്ട്. ഇടയ്ക്ക് ചെറിയ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഇത്തവണ മൂന്ന് ടിക്കറ്റുകളായിരുന്നു മഹേഷ് എടുത്തത്. ഇതിൽ ഒന്നാം സമ്മാനത്തിന് പുറമെ 8000 രൂപയുടെ സമാശ്വാസ സമ്മാനവും മഹേഷിന് ലഭിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെയായി ബേക്കറി നടത്തുന്ന മഹേഷ് സാമ്പത്തിക ബാദ്ധ്യതകളിൽ നട്ടംതിരിയുന്നതിനിടയിലാണ് ഭാഗ്യ ദേവത കടാക്ഷിച്ചത്. വൃക്കാരോഗബാധിതനാണ് മഹേഷ്. ചികിത്സയ്ക്കും മറ്റുമായി വലിയ 20 ലക്ഷത്തോളം രൂപ മഹേഷ് കടമെടുത്തിരുന്നു. വീട്ടിലെ സ്വർണം പണയം വെച്ചുമൊക്കെയാണ് മഹേഷ് ഇത്രയും കടമെടുത്തത്. അതേസമയം ലോട്ടറി അടിച്ചത് മഹേഷിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മുൻപ് ലോട്ടറി അടിച്ചിട്ടുണ്ടെങ്കിലും ചെറിയ സമ്മാനങ്ങൾ മാത്രമാണ് ലഭിച്ചത്. ഒരിക്കൽ പോലും ഒന്നാം സമ്മാനം അടിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ലെന്ന് മഹേഷ് പറയുന്നു. എന്തായാലും ലോട്ടറി അടിച്ച തുക കൊണ്ട് കടം വീട്ടുമെന്നാണ് മഹേഷ് പറയുന്നത്.
അതേസമയം നിർമ്മൽ ലോട്ടറിയുടെ രണ്ടാം സമ്മാനം NC 278812 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വൈക്കത്താണ് സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)NA 679345 ,NB 870954, NC 134822, ND 858498, NE 800824, NF 557828, NG 578370,NH 182835, NJ 454611,NK 827234, NL 203530,NM 191418 എന്നീ നമ്പറുകൾക്കാണ്.
NA 516437, NB 516437, NC 516437, ND 516437, NE 516437, NF 516437, NH 516437, NJ 516437 NK, 516437, NL 516437 ,NM 516437 എന്നീ നമ്പറുകൾക്ക് സമാശ്വാസ സമ്മാനമായ 8000 രൂപയും ലഭിച്ചു. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്.












Click it and Unblock the Notifications