ലോട്ടറി എടുക്കുന്നവരാണോ? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ വന്നഭാഗ്യം അതുപോലെ കൈവിടും..അറിയാം
വിഷു ബംബർ വിൽപന സംസ്ഥാനത്ത് പൊടി പൊടിക്കുകയാണ്. വിൽപ്പന ആരംഭിച്ച ആദ്യ ദിവസം മാത്രം വിറ്റ് പോയത് രണ്ടര ലക്ഷത്തിലധികം ടിക്കറ്റുകളാണ്. ഈ പോക്ക് പോയാൽ വിൽപ്പന റെക്കോഡിലെത്തുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് രണ്ട് കോടി അധികമാണ് ഇത്തവണ ഒന്നാം സമ്മാനം, അതായത് 12 കോടി. ടിക്കറ്റ് വില 300 രൂപയും. രണ്ടാം സമ്മാനം ഒരു കോടി ആറ് പേർക്ക് വീതവമാണ്. ആരായിരിക്കും ഇത്തവണത്തെ ആ ഭാഗ്യവാൻ? അറിയാൻ മെയ് 24 വരെ കാത്തിരിക്കാം.

എന്നാൽ മെയ് 24 ന് ഭാഗ്യം തേടിയെത്തുന്നത് നിങ്ങളെ ആണങ്കിലോ? ടിക്കറ്റും പിടിച്ച് പരക്കം പായുകയല്ല ആ സമയത്ത് വേണ്ടത്. എന്താണെന്നാണോ? പണം പോക്കറ്റിലാക്കുക തന്നെ, പക്ഷെ അതിന് കൃത്യമായ നടപടിക്രമങ്ങൾ ഉണ്ട്. അത് പാലിച്ചില്ലെങ്കിൽ ഒരു പക്ഷേ കയറി വന്ന ഭാഗ്യദേവത അത് പോലെ അങ്ങ് ഇറങ്ങി പോയേക്കും.
ലോട്ടറി അടിച്ചിട്ടും ടിക്കറ്റ് ഹാജരാക്കത്തതിനാൽ സർക്കാർ ഖജനാവിലേക്ക് കഴിഞ്ഞ 13 വർഷത്തിനിടെ എത്തിയത് 1000 കോടി രൂപയാണെന്നായിരുന്നു അടുത്തിടെ വന്ന റിപ്പോർട്ടുകൾ. ലക്ഷങ്ങൾ അടിച്ചവർ പോലും സമ്മാനം വാങ്ങാതെ പോയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. സ്ഥിരമായി ടിക്കറ്റെടുക്കുന്നവർ ആണെങ്കിൽ അവർ സമ്മാനം ലഭിച്ചോയെന്ന് കൃത്യമായി പരിശോധിക്കും.
അതല്ല വെറുതെ യാത്രക്കിടയിൽ ടിക്കറ്റ് എടുത്തവരും ടിക്കറ്റ് വിൽക്കുന്നവരെ സഹായിക്കാം എന്ന മനോഭാവത്തോടെയോ എടുക്കുന്നവരാണെങ്കിൽ അവർ ടിക്കറ്റ് കൃത്യമായി പരിശോധിക്കണമെന്നില്ല. അപ്പോൾ അടിച്ച തുക ആരും അറിയാതെ പോകും, തുക സർക്കാരിലേക്കും പോകും. ഒരുപക്ഷേ ലോട്ടറി അടിച്ചാൽ ചെയ്യേണ്ട നടപടിക്രമങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഇല്ലെങ്കിലും പണം 'കൈയ്യീന്ന്' പോയേക്കും.
അതിനാൽ ലോട്ടറി അടിച്ചെന്ന് കണ്ടാൽ ആദ്യം ചെയ്യേണ്ട നടപടി ക്രമങ്ങൾ എന്തെന്ന് നോക്കാം- നിങ്ങൾക്ക് 5000 രൂപയാണ് സമ്മാനം ലഭിച്ചതെന്ന് ഇരിക്കട്ടെ. അങ്ങനെയെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി കടയിൽ നിന്നും നിങ്ങൾക്ക് സമ്മാനം ലഭിക്കാം. 5000 ത്തിൽ കൂടുതലെങ്കിൽ ടിക്കറ്റും ഐഡി പ്രീഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കാം. ഒരു ലക്ഷം രൂപ വരെ ആണഎങ്കിലും നിങ്ങൾക്ക് ലോട്ടറി ഡയറക്ടറേറ്റിൽ പോയി മാറ്റിയെടുക്കാൻ സാധിക്കും.

ഇനി ലക്ഷങ്ങളണ് കൈയ്യിൽ വന്നതെങ്കിലോ? അതായത് ഒന്നാം സമ്മാനത്തിന് അർഹനായ ഭാഗ്യശാലിയാണ് നിങ്ങൾ എങ്കിൽ സമ്മാനാർഹമായ ടിക്കറ്റിന്റെ രണ്ട് ഭാഗത്തിന്റേയും ഫോട്ടോ കോപ്പിയെടുത്ത് ഒരു ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്താം.രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അപേക്ഷയ്ക്ക് ഒപ്പം നൽകണം. ഇത് ഗസറ്റഡ് ഓഫീസർ അല്ലെങ്കിൽ ഒരു നോട്ടറി സാക്ഷ്യപ്പെടുത്തണം.
ലോട്ടറി വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത സ്റ്റാമ്പ് രസീത് ഫോറത്തിൽ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് കൃത്യമായി ഫോം ഫിൽ ചെയ്യണം. മുഴുന്‍ പേരും രസീതും അടക്കമുള്ള എല്ലാ വിവരങ്ങളും പിശകുകൾ ഇല്ലാതെ കൃത്യമായി രേഖപ്പെടുത്താം.
കോടികൾ സമ്മാനത്തുകയും ടിക്കറ്റ് തുകയും വർധിച്ചതോടെ ഒരുപാട് പേർ ഒരുമിച്ച് ടിക്കറ്റ് എടുക്കുന്ന രീതിയിപ്പോൾ പതിവാണ്. അത്തരത്തിൽ ഒന്നിൽ കൂടപതൽ പേർ പിരിവിട്ട് എടുത്ത ടിക്കറ്റാണെങ്കിൽ സമ്മാനത്തുക വാങ്ങാൻ ഒരാളെ ഏൽപ്പിക്കാം. 50 രൂപയുടെ മുദ്ര പത്രത്തില്‍ ഇയാള്‍ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്.
തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. പാന്‍, ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് എന്നിവ അപേക്ഷയുടെ കൂടെ നൽകണം.ലോട്ടറി ടിക്കറ്റിന്റെ പുറകില്‍ പേരും മേല്‍വിലാസവും എഴുതണം. കൂടാതെ സമ്മാനം അടിച്ച ടിക്കറ്റ് ദേശസാൽകൃത, ഷെഡ്യൂള്‍ഡ് ബാങ്ക്, സഹകരണ ബാങ്ക്, എന്നിവിടങ്ങളിലും ഏല്‍പ്പിക്കാം.












Click it and Unblock the Notifications