കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറിയില്‍ വന്‍ ക്രമക്കേട്: ഒരേ പരമ്പരയില്‍ രണ്ട് സെറ്റ് ലോട്ടറി ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക്

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: ചെറുകിട കച്ചവടക്കാരെ കഷ്ടത്തിലാക്കി ലോട്ടറിയില്‍ വന്‍ ക്രമക്കേട്. ലോട്ടറി വകുപ്പിന്റെ അനാസ്ഥയെതുടര്‍ന്ന് ഒരേ പരമ്പരയിലുള്ള രണ്ട് സെറ്റ് ലോട്ടറി ടിക്കറ്റുകളാണ് വില്‍പ്പനയ്‌ക്കെത്തിയത്. ഡിസംബര്‍ ഒന്നിന് നറുക്കെടുക്കുന്ന 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ധനലക്ഷ്മി ലോട്ടറിയിലാണ് അച്ചടി പിശക് വിനയായിരിക്കുന്നത്.

ധനലക്ഷ്മി ലോട്ടറിയിലെ ഡിജെ സീരീസിലാണ് അച്ചടി പിശക് ദൃശ്യമായത്. ഡിജെ സീരീസിലെ 719960 മുതല്‍ 719969 വരെയുള്ള ടിക്കറ്റുകളാണ് ഇരട്ടിച്ചത്.

lottery

ടിക്കറ്റ് ഈ രീതിയില്‍ വില്‍പ്പനയ്‌ക്കെത്തിയതോടെ ഒന്നാം സമ്മാനം ഇവയിലേതിനെങ്കിലുമാണ് ലഭിക്കുന്നതെങ്കില്‍ രണ്ട് ടിക്കറ്റിനും സമ്മാനം നല്‍കേണ്ടി വരും. അതുകൊണ്ടുതന്നെ ഈ സീരീസിലുള്ള ടിക്കറ്റ് വില്‍ക്കാതെ മാറ്റിവച്ചിരിക്കുകയാണ് ചെറുകിട കച്ചവടക്കാര്‍.

ഈ ടിക്കറ്റുകള്‍ പിന്‍വലിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. ലോട്ടറി വകുപ്പിന്റെ ചെറിയ അനാസ്ഥ ചെറുകിട കച്ചവടക്കാരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

English summary
Dhanalakshmi Lottery Ticket Doubled, This lottery's result published in December 1st.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X