ലോട്ടറി ടിക്കറ്റ് അല്ല, ഇത് കല്യാണക്കത്ത് ആണ്... എങ്ങനുണ്ട്!!! ഫേസ്ബുക്കിൽ വൈറൽ
കൊച്ചി: കല്യാണവും കല്യാണ പാര്‍ട്ടിയും ഫോട്ടോഷൂട്ടും ഒക്കെ വ്യത്യസ്തമായി നടത്തുക എന്നത് പരുടേയും ആഗ്രഹമായിരിക്കും. ചിലര്‍ അത് നടത്താറും ഉണ്ട്. എന്നാല്‍ അടുത്തിടെയായി കാണുന്നത് കല്യാണക്കത്തുകളിലെ വ്യത്യസ്തതയാണ്.
ഡയറി മില്‍ക്കിന്റെ കവര്‍ പോലെ അച്ചടിച്ച ഒരു കല്യാണക്കത്ത് അടുത്തിടെ വൈറല്‍ ആയിരുന്നു. അതിന് ശേഷം ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ മാതൃകയില്‍ അച്ചടിച്ച ഒരു കല്യാണക്കത്തും ഹിറ്റ് ആയിരുന്നു.
മേല്‍പറഞ്ഞവയെല്ലാം കേരളത്തിന് പുറത്ത് നിന്നുള്ളവ ആയിരുന്നു. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിയ്ക്കുന്ന കല്യാണ ക്ഷണക്കത്തിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ മൂന്ന് കോടി രൂപ സമ്മാനത്തുകയുള്ള ഒരു ലോട്ടറി ടിക്കറ്റ് ആണെന്നേ തോന്നുകയുള്ളൂ. എന്നാല്‍ ഇത് എറണാകുളം കോട്ടുവള്ളി സ്വദേശി അംബരീഷിന്റേയും ശരണ്യയുടേയും വിവാഹ ക്ഷണക്കത്താണ്.
ഓഗസ്റ്റ് 21 നാണ് അംബരീഷിന്റേയും ശരണ്യയുടേയും വിവാഹം. കോട്ടുവള്ളി തൃക്കപുരം കരയോഗം ഹാളില്‍ വച്ചാണ് വിവാഹം. നിങ്ങളുടെ സ്‌നേഹ സാന്നിധ്യം മൂന്ന് കോടി അനുഗ്രഹാശിസ്സുകള്‍ ലഭിച്ചതുപോലെയാണെന്നാണ് കത്തില്‍ പറയുന്നത്. റിസപ്ഷന്‍ വൈകീട്ട് നാല് മണിമുതല്‍ ഏഴ് മണിവരെ.
ലോട്ടറി ടിക്കറ്റിന്റെ നമ്പറിന്റെ സ്ഥാനത്ത് ഫോണ്‍ നമ്പറാണ് നല്‍കിയിട്ടുള്ളത്. ഡയറക്ടര്‍ കേരള സ്റ്റൈല്‍ വെഡ്ഡിങ് എന്നെഴുതി അടിയില്‍ ഒപ്പിട്ടിട്ടും ഉണ്ട്. കല്യാണത്തലേന്ന് മദ്യ സത്കാരം ഉണ്ടാകുമെന്ന് പ്രതീക്ഷിയ്‌ക്കേണ്ടെ, മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന സന്ദേശവും കത്തില്‍ എഴുതിയിട്ടുണ്ട്.












Click it and Unblock the Notifications