കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി ടിക്കറ്റ് വില 10 രൂപ കൂട്ടി, എല്ലാ ലോട്ടറികള്‍ക്കും ഒരേ വില, കാരുണ്യ ലോട്ടറിക്ക് വില കുറച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ലോട്ടറി ടിക്കറ്റുകളുടെ വിലയില്‍ മാറ്റം വരുത്തി ഉത്തരവിറക്കി. ആറ് ലോട്ടറികളാണ് കേരള സര്‍ക്കാരിന് കീഴിലുള്ളത്. ഇതിന്റെ നിരക്കുകളാണ് കൂട്ടിയത്. അതേസമയം ലോട്ടറി ടിക്കറ്റുകളുടെ വില ഏകീകരിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ കാരുണ്യ ലോട്ടറിയുടെ വില പത്ത് രൂപ കുറച്ചിട്ടുണ്ട. നാളെ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ലോട്ടറി ടിക്കറ്റ് വില വര്‍ധിപ്പിച്ചിരിക്കുന്നത്.

1

ലോട്ടറി വകുപ്പാണ് വില ഏകീകരിച്ച് കൊണ്ട് ഉത്തരവിറക്കിയത്. ലോട്ടറിയുടെ ജിഎസ്ടി നികുതി ജിഎസ്ടി കൗണ്‍സില്‍ നേരത്തെ വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിലയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ലോട്ടറികള്‍ക്കും സ്വകാര്യ ലോട്ടറികള്‍ക്കും വ്യത്യസ്ത നികുതി ഏര്‍പ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൗണ്‍സില്‍ ഈ നീക്കം അംഗീകരിച്ചിരുന്നില്ല.

അതേസമയം ഈ നികുതി വര്‍ധന മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും വില വര്‍ധിപ്പിക്കുന്നതിന് കാരണമായെന്ന് സൂചനയുണ്ട്. നേരത്തെ ധനമന്ത്രി തോമസ് ഐസക്ക് ലോട്ടറി വില കൂട്ടാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് പറഞ്ഞിരുന്നു. വില കൂട്ടിയില്ലെങ്കില്‍ സമ്മാനത്തുക കുറയ്‌ക്കേണ്ട സാഹചര്യം വരും. നേരിയ രീതിയില്‍ മാത്രമാണ് വില വര്‍ധിപ്പിക്കുകയെന്നും ധനമന്ത്രി പറഞ്ഞിരുന്നു.

കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട വിഹിതത്തില്‍ 15000 കോടി രൂപയുടെ കുറവാണ് ഇത്തവണ കേരളത്ിന് ലഭിച്ചത്. ഇത്തരം പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തില്‍ വിവിധ മാര്‍ഗങ്ങളിലൂടെ കൂടുതല്‍ ധനസമാഹരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജിഎസ്ടി വരുമാനം വര്‍ധിപ്പിക്കാന്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു. നേരത്തെ സംസ്ഥാന ലോട്ടറികളുടെ ഇതുവരെ ഉണ്ടായിരുന്ന 12 ശതമാനം നികുതി 28 ശതമാനത്തിലേക്കാണ് ജിഎസ്ടി കൗണ്‍സില്‍ ഉയര്‍ത്തിയത്. ബജറ്റില്‍ കൂടുതല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വരാനുമുള്ള സാധ്യതയുണ്ട്.

സമ്പിത് പത്രയോ അനുരാഗ് താക്കൂറോ മുഖ്യമന്ത്രിയാവുമോ? ബിജെപിക്കെതിരെ ചോദ്യങ്ങളുമായി കെജ്‌രിവാള്‍സമ്പിത് പത്രയോ അനുരാഗ് താക്കൂറോ മുഖ്യമന്ത്രിയാവുമോ? ബിജെപിക്കെതിരെ ചോദ്യങ്ങളുമായി കെജ്‌രിവാള്‍

English summary
lottery ticket price hiked 10 rs in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X