Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണ് ഭാഗ്യം; പണം കൊടുക്കാതെ പറഞ്ഞ് വെച്ച ലോട്ടറിക്ക് സുകുമാരന് 75 ലക്ഷത്തിന്റെ സമ്മാനം

തിരുവനന്തപുരം: ലോട്ടറി ഏജന്റിന്റെ സത്യസന്ധതയിൽ ജീവിതം പാടെ മാറിയതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരത്ത് നിർമ്മാണ തൊഴിലാളിയായ സുകുമാരൻ.
നെയ്യാറ്റിൻകര പെരുമ്പഴുതൂരിൽ ശ്രീലക്ഷ്മി ലോട്ടറി ഏജൻസി നടത്തുന്ന എ സുരേഷ്‌കുമാറാണ് സുകുമാരന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത്. സുരേഷ് സത്യസന്ധത പുലർത്തിയപ്പോൾ ശ്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപയുടെ സമ്മാനമാണ് സുരേഷിന്റെ കൈകളിൽ എത്തിയത്. സംഭവം ഇങ്ങനെ

പതിവായി ലോട്ടറി ടിക്കറ്റ് എടുത്തിരുന്ന ആളാണ് സുകുമാരൻ. സുരേഷ് കുമാറിന്റെ കടയിൽ നേരിട്ടെത്തിയാണ് മിക്കപ്പോഴും ലോട്ടറി എടുക്കാറുള്ളത്. നേരിട്ട് വരാനായില്ലെങ്കിൽ ടിക്കറ്റ് എടുത്ത് വെക്കാൻ വിളിച്ച് പറയുന്നതാണ് രീതി. കഴിഞ്ഞ ദിവസം കടയിൽ വരാൻ കഴയാതിരുന്നതോടെ സുരേഷിനെ വിളിച്ച് 12 ലോട്ടറിയുള്ള ഒരു സെറ്റ് മാറ്റിവെക്കാൻ സുകുമാരൻ സുരേഷിനോട് ആവശ്യപ്പെട്ടു. ടിക്കറ്റിന്റെ പൈസ പിന്നീട് തരാമെന്ന് അറിയിക്കുകയും ചെയ്തു.

karunyalottery2

ചൊവ്വാഴ്ച ഫലം വന്നപ്പോഴാണ് സുകുമാരനുവേണ്ടി മാറ്റിവെച്ച ടിക്കറ്റുകൾക്കാണ് സമ്മാനം ലഭിച്ചതെന്ന് സുരേഷ് അറിയുന്നത്. ആളെ അറിയാമെങ്കിലും സുകുമാരൻ എവിടെയാണ് താമസിക്കുന്നത് എന്നത് സുരേഷിന് അറിയുമായിരുന്നില്ല. ഇതോടെ ഉടൻ തന്നെ കൗൺസിലർ മുരുകനെ വിളിച്ച് വിവരം പറഞ്ഞു. അദ്ദേഹമാണ് സുകുമാരനെ സമ്മാനവാർത്ത അറിയിച്ചത്. ഉടൻ ശ്രീലക്ഷ്മി ഏജൻസിയിലെത്തി സുകുമാരൻ ടിക്കറ്റ് ഏറ്റു വാങ്ങുകയും ചെയ്തു.

മകളുടെ വിവാഹവും പിന്നീടുള്ള ആകസ്മിക മരണവുമൊക്കെയായി ഉള്ള വീടും സ്ഥലവുമൊക്കെ വിൽക്കേണ്ടി വന്ന സുകുമാരൻ വാടക വീട്ടിലാണ് കഴിയുന്നത്. സുകുമാരനൊപ്പം ഭാര്യയും മകനും മകളുടെ മകളായ പതിനൊന്നുകാരിയും ഉണ്ട്. എങ്ങനെയെങ്കിലും കുറച്ച് സ്ഥലം വാങ്ങി അവിടെ സ്വന്തമായൊരു വീട് എന്നതാണ് സുകുമാരന്റെ സ്വപ്നം. അതുകൊണ്ട് തന്നെ എന്നെങ്കിലും ലോട്ടറിയടിക്കുമെന്നും ജീവിതം മാറുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു പലപ്പോഴും ടിക്കറ്റ് എടുത്തിരുന്നതെന്ന് സുകുമാരൻ പറയുന്നു. മുൻപ് 60,000 രൂപ വരെ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും സുകുമാരൻ പറഞ്ഞു. അതേസമയം ഒന്നാം സമ്മാനം തന്നെ ലഭിച്ചതിന്റെ ഞെട്ടൽ മാറുന്നില്ലെന്ന് സുകുമാരൻ പറയുന്നു. ലോട്ടറി തുക കൊണ്ട് വീടും സ്ഥലവും വാങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ സുകുമാരൻ. എന്തായാലും ഉപജീവനായ തന്റെ തൊഴിൽ തുടരുക തന്നെ ചെയ്യുമെന്നും സുകുമാരൻ പറയുന്നു.

സമാശ്വാസ സമ്മാനം ഉൾപ്പെടെ ഒൻപത് സമ്മാനങ്ങളാണ് സ്ത്രീശക്തി ലോട്ടറിക്കുള്ളത്. SN 565835 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ലഭിച്ചത്. 1398 2051 3001 4010 4186 4343 5525 5741 5981 6137 6177 6449 6559 6615 7165 7660 8034 8169 നമ്പറുകൾക്കാണ് മൂന്നാം സമ്മാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+