Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നും ലോട്ടറിയെടുക്കും; ഒടുവിൽ അയ്യപ്പന് വിൻ വിൻ ലോട്ടറിയുടെ 75 ലക്ഷത്തിന്റെ ഭാഗ്യം

മലപ്പുറം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 725 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം മലപ്പുറത്തെ ക്ഷീരകർഷകന്. പെരിന്തല്‍മണ്ണയ്ക്കടുത്ത് ആനമങ്ങാട് കൃഷ്ണപ്പടി ഒലിയത്ത് അയ്യപ്പനാണ് 75 ലക്ഷത്തിന്റെ സമ്മാനം നേടിയത്. WC 112188 എന്ന ടിക്കറ്റിലൂടെയാണ് സമ്മാനം ലഭിച്ചത്.

സ്ഥിരമായി ലോട്ടറിയെടുക്കുന്ന ആളായിരുന്നു അയ്യപ്പൻ. ആനമങ്ങാട്ടെ ശ്രീകൃഷ്ണ ലോട്ടറി ഏജന്‍സീസില്‍ നിന്നായിരുന്നു അദ്ദേഹം സമ്മാനാർഹമായ ടിക്കറ്റെടുത്തത്. ഒന്നാം സമ്മാനം അടിച്ചതോടെ ടിക്കറ്റ് കേരള സ്റ്റേറ്റ് കോര്‍പ്പറേഷന്‍ ബാങ്കിന്‍റെ അലനല്ലൂര്‍ ശാഖയില്‍ ഏല്‍പ്പിച്ചു.

 keralalottery-

ക്ഷീരകർഷകരാണ് അയ്യപ്പനും ഭാര്യ അമ്മിണിയും. മൂന്ന് പെൺമക്കളാണ് ഇവർക്കുള്ളത്. മൂന്ന് പേരേയും വിവാഹം കഴിപ്പിച്ചയച്ചു. കടബാധ്യതകൾ ഉണ്ടെന്നും ലോട്റി അടിച്ച തുക കൊണ്ട് ബാധ്യത തീർക്കുമെന്നും അയ്യപ്പൻ പറഞ്ഞു. മാത്രമല്ല സ്ഥിര വരുമാനത്തിനായി എന്തെങ്കിലും ചെറിയ സംരംഭങ്ങൾ തുടങ്ങണമെന്ന ആഗ്രഹമുണ്ടെന്നും അയ്യപ്പൻ പറയുന്നു.

വിൻവിൻ ലോട്ടറിയുടെ രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. WC 318012 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. WA 194795 WB 325691 WC 646737 WD 157498 WE 379907 WF 675151 WG 355239 WH 591413 WJ 396438 WK 931974 WL 395467 WM 971706 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനമാണ് ഒരു ലക്ഷം രൂപ ലഭിച്ചത്. വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

ആരായിരിക്കും ആ ഭാഗ്യവാൻ? തിരുവോണം ബംപറിന് 25 കോടി

ഈ വർഷത്തെ തിരുവോണം ബംപർ പ്രഖ്യാപിച്ചു. 25 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ തവണയും 25 കോടിയായിരുന്നു ഒന്നാം സമ്മാനം. ഇത്തവണ ഒന്നാം സമ്മാനം 30 കോടി ആക്കണമെന്ന ശുപാർശ ലോട്ടറി വകുപ്പ് മുന്നോട്ട് വെച്ചിരുന്നുവെങ്കിലും ധനകുപ്പ് അത് തള്ളുകയായിരുന്നു.

അതേസമയം കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി സമ്മാനഘടനയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രണ്ടാം സമ്മാനമായി 1 കോടി വീതം 20 പേർക്ക് ലഭിക്കും. കഴിഞ്ഞ തവണ രണ്ടാം സമ്മാനം 5 കോടി രൂപയായിരുന്നു. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ തിരുവോണം ബംപർ തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപിനായിരുന്നു അടിച്ചത്. അവസാന ദിവസത്തോട് അടുപ്പിച്ച് എടുത്ത ടിക്കറ്റിനായിരുന്നു ഭാഗ്യം ലഭിച്ചത്. എന്നാൽ സമ്മാന വിവരം പുറത്ത് പറഞ്ഞതോടെ വലിയ തിരിച്ചടിയായിരുന്നു അനൂപ് നേരിട്ടത്.

സഹായം അഭ്യർത്ഥിച്ച് നിരവധി പേർ അനൂപിനെ ശല്യം ചെയ്യുകയായിരുന്നു. ഒടുവിൽ സ്വന്തം വീട് പോലും ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറേണ്ട സാഹചര്യം തനിക്ക് വന്നതായി അനൂപ് വെളിപ്പെടുത്തിയിരുന്നു. അനൂപ് തന്റെ കഷ്ടപ്പാടുകൾ വെളിപ്പെടുത്തിയതോടെ ഇത് പാഠമാക്കി പിന്നീട് ഒരും ബംപർ ടിക്കറ്റ് വിജയിയും തങ്ങളുടെ പേര് വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+