നാദാപുരം; ഒറ്റ നമ്പറുമില്ലാത്ത ലോട്ടറി ടിക്കറ്റ്
നാദാപുരം:ഇടയ്ക്കിടെ ലോട്ടറി ടിക്കറ്റെടുക്കാറുള്ള കുമ്മങ്കോട് സ്വദേശി അശോകന് കിട്ടിയത് ഒറ്റ നമ്പറുമില്ലാത്ത ലോട്ടറി ടിക്കറ്റ്.
ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ടിക്കറ്റിലാണ് ഒറ്റ നമ്പറുമില്ലാഞ്ഞത്. കല്ലാച്ചിയിലെ ഏജൻസിയിൽ നിന്നാണ് ഇത് ലഭിച്ചത്.

മുപ്പത് രൂപ ടിക്കറ്റിൽ വല്ല സമ്മാനവുമുണ്ടോ എന്നു പരിശോധിക്കുന്നതിനിടയിലാണ് നമ്പർ രേഖപ്പെടുത്തേണ്ട സ്ഥലം കാലിയായി കിടക്കുന്നതു കണ്ടത്.












Click it and Unblock the Notifications