ഡയാലിസിസ് കഴിഞ്ഞ ക്ഷീണത്തില്‍ മയങ്ങിപ്പോയി: ലോട്ടറി തൊഴിലാളിയുടെ ബാഗുമായി മോഷ്ടാവ് മുങ്ങി
സമീപകാലത്ത് നിരവധി ലോട്ടറി തൊഴിലാളികളാണ് ഇത്തരം തട്ടിപ്പിന് ഇരയായിരിക്കുന്നത്

തൊടുപുഴ: നിർധനരായ ലോട്ടറി തൊഴിലാളികളെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റും പണവുമായി കടന്നുകളയുന്നവരുടെ സംഘം സംസ്ഥാനത്ത് സജീവമാവുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരവധി തൊഴിലാളികളാണ് ഇത്തരം തട്ടിപ്പിന് ഇരയായിരിക്കുന്നത്.
ഏറ്റവും അവസാനമായി ഡയാലിസിസ് രോഗിയായ അയ്യപ്പനെന്ന തൊഴിലാളിയാണ് ഈ സംഘത്തിന്റെ വലയില്‍ വീണത്. ഡയാലിസിസ് കഴിഞ്ഞതിന് ശേഷമായിരുന്നു അയ്യപ്പന്‍ ലോട്ടറി വില്‍പ്പനയ്ക്ക് എത്തിയത്. ഈ ക്ഷീണം കൊണ്ട് ഒന്ന് മയങ്ങിപ്പോയ സമയത്താണ് മോഷണം നടന്നത്.

ലോട്ടറി ടിക്കറ്റും പണം അടങ്ങിയ ഭാഗും
അയപ്പന്‍ മയങ്ങുന്ന സമയത്ത് ആരോ ലോട്ടറി ടിക്കറ്റും പണം അടങ്ങിയ ഭാഗും തട്ടിയെടുക്കുകയായിരുന്നു. ജീവിതത്തില്‍ ഏറെ പ്രയാസം നേരിടുന്ന അയ്യപ്പന് ഇരുട്ടടിയായി ഈ മേഷണം. തൊടുപുഴ ബി എസ് എന്‍ എല്‍ ജങ്ഷനുസമീപം വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.

ലോട്ടറികള്‍ ഏജന്‍സിയില്‍ നിന്ന്
പഞ്ചവടി സ്വദേശിയാണ് അയ്യപ്പന്‍. വൃക്ക രോഗിയായ തൊഴിലാളി സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞ് വരുമ്പോഴാണ് 2000 രൂപയുടെ ലോട്ടറികള്‍ ഏജന്‍സിയില്‍ നിന്ന് വാങ്ങുന്നത്. തുടർന്ന് സ്ഥിരമായി ലോട്ടറി വില്‍ക്കുന്ന ബി എസ് എന്‍ എല്‍ ജങ്ഷനില്‍ എത്തി. സുപരിചിതമായ സ്ഥലമായതിനാല്‍ ക്ഷീണം വന്നപ്പോള്‍ ഒന്ന് മയങ്ങുകയായിരുന്നു.

മോഷ്ടാവ് സമീപത്തെ ഹോട്ടനുള്ളിലേക്ക്
ഈ സമയം അതുവഴി എത്തിയ കാല്‍നടയാത്രക്കാരനായ മോഷ്ടാവ് ലോട്ടറി നോക്കാനെന്ന വ്യാജേന ബാഗെടുത്ത് കടന്നുകളയുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം സി സി ടി വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ബാഗുമായി മോഷ്ടാവ് സമീപത്തെ ഹോട്ടനുള്ളിലേക്ക് കയറിപ്പോകുന്നതും തിരിച്ചിറങ്ങുന്നതും സി സി ടി വി ദൃശ്യങ്ങളിലുണ്ട്.

ലോട്ടറി വിറ്റുകിട്ടുന്ന വരുമാനം
വൃക്കരോഗിയായതിനാല്‍ തന്നെ അയ്യപ്പന് കായികാധ്വാനം വേണ്ട ജോലികള്‍ ചെയ്യാന്‍ സാധിക്കില്ല. ലോട്ടറി വിറ്റുകിട്ടുന്ന വരുമാനം കൊണ്ടാണ് ഭാരിച്ച ചികിത്സാ ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നത്. മോഷ്ടാവിനെ കണ്ടെത്തി നഷ്ടപ്പെട്ട ലോട്ടറികള്‍ തിരികെ തരണമെന്നാണ് അയ്യപ്പന്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം പാലക്കാട് നിന്നും
അതേസമയം കഴിഞ്ഞ ദിവസം പാലക്കാട് നിന്നും സമാനമായ സംഭവം നടന്നിരുന്നു. എന്നാല്‍ മോഷ്ടാവിനെ വിദഗ്ധമായി പൊലീസ് പിടികൂടി. ചുള്ളിയാർ ഡാം സ്വദേശിയും ഹൃദ്രോഗിയുമായ കാജാമുഹമ്മദ് തിങ്കളാഴ്ച വൈകുന്നേരും സ്കൂട്ടറിൽ കാമ്പ്രത്ത് ചള്ളയിലെ ലോട്ടറി വിൽപനകേന്ദ്രത്തിലെത്തിയപ്പോഴായിരുന്നു മോഷണം നടന്നത്. സ്കൂട്ടറില്‍ വെച്ചിരുന്ന ബാഗുമായി മോഷ്ടാവ് കടന്ന് കളയുകയായിരുന്നു.

ബാഗ് മോഷണം പോയതാണെന്ന്
സി സി സി ടിവി പരിശോധിച്ചപ്പോഴാണ് ബാഗ് മോഷണം പോയതാണെന്ന് മനസ്സിലായത്. പൊലീസ് അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് കൊല്ലങ്കോട്ടെ തന്നെ മറ്റൊരു ലോട്ടറി ഏജന്‍സിക്ക് മുന്നിലെത്തിയ മോഷ്ടാവിനെ തിരിച്ചറിയിരുന്നുത്. മോഷ്ടിച്ച ലോട്ടറിക്ക് അടിച്ച 6500 രൂപയുടെ സമ്മാനത്തുക വാങ്ങിക്കാന്‍ എത്തിയതായിരുന്നു മീങ്കര സ്വദേശിയായ അബ്ദുള്‍ ഖാദറെന്ന മോഷ്ടാവ്. ഉടന്‍ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് മോഷ്ടാവിനെ പിടികൂടി.












Click it and Unblock the Notifications