Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയെ പ്രകീര്‍ത്തിച്ച് പിണറായിയും; സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് തുടക്കമായി

കണ്ണൂര്‍: സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിനു തുടക്കമായി. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.കോടിയേരിക്കു പിന്നാലെ ചൈനയെ പ്രകീർത്തിച്ചാണ് മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം. അമേരിക്കയ്ക്കെതിരെയുള്ള ചൈനയുടെയും ക്യൂബയുടെയും നിലപാടുകളെ അദ്ദേഹം വാനോളം പുകഴ്ത്തി.
അമേരിക്കയുടെ ഏകാധിപത്യത്തിനെതിരെയാണ് ചൈനയുടെ നിലപാടുകൾ.ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകൾ കോഴിക്കോട് സമ്മേളനത്തിൽ വിശദമാക്കിയതാണ്.

pinarayi
സാമ്പത്തിക രംഗത്ത് വൻകുതിപ്പാണ് ചൈന കാഴ്ച്ച വയ്ക്കുന്നത്. ആഗോള സാമ്പത്തിക വളർച്ചയുടെ 30% ചൈനയുടെതാണ്. ചൈന നേടാൻ ശ്രമിച്ച ജിഡിപി വളർച്ച നേടാന് അവർക്കു കഴിഞ്ഞു.
ക്യൂബ സോഷ്യലിസ്റ്റുകളോടുള്ള കൂറ് വ്യക്തമാക്കിക്കഴിഞ്ഞു. അമേരിക്കൻ വെല്ലുവിളികൾ അതിജീവിച്ചാണ് ക്യൂബയുടെ കുതിപ്പെന്നും പിണറായി പറഞ്ഞു.അമേരിക്കയ്ക്കു വേണ്ടി ഇന്ത്യ വിദേശനയം വരെ മാറ്റി.
‍ഡോക്ലാം തർക്കത്തിൽ ഇന്ത്യ ഇടപെടേണ്ടെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടെന്നും അത് ഭൂട്ടാനും ചൈനയും തമ്മിൽ പരിഹരിക്കുമെന്നും പിണറായി പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ ആരോപണവും ജില്ലാ സെക്രട്ടറിക്കെതിരായ സംസ്ഥാന സമിതിയുടെ വിമര്‍ശനവും ഇന്ന് സമ്മേളനത്തിൽ ചർച്ചയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+