കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകന്‍മാര്‍ ചതിച്ചു... മരണത്തില്‍ നിന്ന് അവരെ പോലീസ് ജീവിതത്തിലേക്ക് കൊണ്ടുവന്നു

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കാമുകന്‍മാര്‍ വഞ്ചിച്ച് പെണ്‍കുട്ടികള്‍ക്ക് ജീവിതം തിരിച്ച് നല്‍കിയത് നാട്ടുകാരും പോലീസും ചേര്‍ന്ന്. പ്രണയ നൈരാശ്യം മൂലം റെയില്‍ ട്രാക്കില്‍ ജീവിതം അവസാനിപ്പിക്കാനിറങ്ങിയ മൂന്ന് പെണ്‍കുട്ടികളെയാണ് നാട്ടുകാരുടേയും പോലീസിന്റെ ഇടപെടല്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

കണ്ണൂര്‍ കതിരൂര്‍ സ്വദേശിനികളായ മൂന്ന് പെണ്‍കുട്ടികളാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്. മൂന്ന് പേരും കോളേജ് വിദ്യാര്‍ത്ഥിനികളാണ്.

Railway Track

നാട്ടുകാരായ യുവാക്കളുമായി ഇവരില്‍ രണ്ട് പേര്‍ പ്രണയത്തിലായിരുന്നു. കാമുകന്‍മാരില്‍ ഒരാള്‍ കൊച്ചിയിലാണ് ജോലി ചെയ്തിരുന്നത്. കാമുകനെ അന്വേഷിച്ചെത്തിയതാണ് മൂന്ന് പേരും കൂടി. ഒടുവില്‍ കണ്ടെത്തിയപ്പോള്‍ നിരാശയായി ഫലം. ഇതോടെയാണത്രെ മൂവരും ചേര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.

പണ്‍കുട്ടികളില്‍ ഒരാള്‍ ശാരീരിക പീഡനത്തിന് മുമ്പ് ഇരയായിട്ടുണ്ടെന്നും പറയുന്നു. ഒക്ടോബര്‍ 30 ന് രാത്രി ഏഴരയോടെ ഇടപ്പള്ളിയിലെ റെയില്‍വേ ട്രാക്കിലാണ് നാട്ടുകാര്‍ സംശയാസ്പദമായി കണ്ടത്.

സംശയം തോന്നിയ നാട്ടുകാര്‍ പെണ്‍കുട്ടികളെ തടഞ്ഞുവച്ചു. പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലീസെത്തി കസ്റ്റഡിയിലെടുത്തപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. പിന്നീട് വീട്ടുകാരെ വിളിച്ചുവരുത്തി പെണ്‍കുട്ടികളെ നാട്ടിലേക്കയച്ചു .ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല .

English summary
Love Failure: Three college girls decided to end their life on Railway Track, police rescued
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X