ആരാണ് ഇന്ത്യ ടുഡേ ഒളികാമറ ഓപ്പറേഷനിൽ കുടുക്കിയ 'തേജസ് മാനേജിങ് എഡിറ്റർ' അഹമ്മദ് ശരീഫ്?

  • Posted By: Desk
Subscribe to Oneindia Malayalam

കേരളത്തിലെ മതപരിവര്‍ത്തനം സംബന്ധിച്ച് ഇന്ത്യ ടുഡേ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷൻ ചൂടുപിടിക്കുകയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനവും തീവ്രവാദത്തിനുള്ള ഫണ്ടിങും അടക്കം ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇന്ത്യ ടുഡേ ചാനല്‍ പുറത്ത് വിട്ടത്. വിദേശത്ത് നിന്ന് ഹവാല പണം സ്വീകരിച്ചു എന്ന് തുറന്ന് സമ്മതിച്ച അഹമ്മദ് ശരീഫ് ആരാണ് എന്നാണ് സോഷ്യൽ മീു്ഡിയയിൽ ഉയരുന്ന ചോദ്യം. അതിനുള്ള ഉത്തരം ഇതാ ഇവിടെ...

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കും! മതംമാറ്റാൻ പോപ്പുലർ ഫ്രണ്ടിന് ഹവാല പണം? ഒളിക്യാമറയിൽ ഞെട്ടി രാജ്യം!

ആരാണീ അഹമ്മദ് ശരീഫ്

ആരാണീ അഹമ്മദ് ശരീഫ്

പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവാണ് അഹമ്മദ് ശരീഫ്. പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രമായ തേജസിൻറെ അസോസിയേറ്റ് എഡിറ്ററുമാണ് ഇദ്ദേഹം. ഘടിതമായി മതപരിവര്‍ത്തനം കേരളത്തില്‍ നടത്തുന്നുണ്ട് എന്നതിന്റെ സൂചനകളാണ് അഹമ്മദ് ശരീഫ് നൽകുന്നത്. മുമ്പ് കേരള കൗമുദിയടക്കമുള്ള പത്രങ്ങളിൽ ജോലി ചെയ്ത പരിചയവും അഹമ്മദ് ശരീഫിനുണ്ട്. (ചിത്രം എഫ് ബി പ്രൊഫൈലിൽ നിന്നും)

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകള്‍ ഹിന്ദുക്കളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ട് എന്നത് സംഘപരിവാർ സംഘടനകളുടെ ആരോപണമാണ്. ഇതിനെ ശരിവെക്കുന്ന വിവരങ്ങളാണ് ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സമ്മതിക്കുന്നത്. ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയ രണ്ട് പേരിൽ ഒരാളാണ് അഹമ്മദ് ശരീഫ്.

കനപ്പെട്ട പ്രൊഫൈൽ

കനപ്പെട്ട പ്രൊഫൈൽ

തേജസ് പത്രത്തിന്റെ ഗൾഫ് മാനേജിങ് എഡിറ്റർ എന്നാണ് ഫേസ്ബുക്ക് പ്രൊഫൈലിൽ അഹമ്മദ് ശരീഫ് സ്വയം പരിചയപ്പെടുത്തുന്നത്. കലാകൗമുദി, മലയാളം ന്യൂസ്, ഈവനിങ് പോസ്റ്റ് ഡെയ്ലി തുടങ്ങിയ പത്രങ്ങളിൽ മുമ്പ് ജോലി ചെയ്തിട്ടുണ്ട്. കുന്നമംഗലത്തും കോഴിക്കോട് ഫറൂഖ് കോളജിലുമാണ് പഠിച്ചത്. മുംബൈ സ്ഫോടനക്കേസ് സംബന്ധിച്ച റിപ്പോർട്ടിങിലൂടെ ശ്രദ്ധേയനായി.

എന്താണ് ഇവരുടെ ലക്ഷ്യം

എന്താണ് ഇവരുടെ ലക്ഷ്യം

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് ഇവർക്കുള്ളത്. ഇതിനായി വിദേശത്ത് നിന്ന് ഹവാല പണം വരുന്നുണ്ട് എന്നതിന്റെ സൂചനകളും പുറത്തായിട്ടുണ്ട്. തങ്ങളുടെ മാത്രമല്ല എല്ലാ മുസ്ലീംങ്ങളുടേയും ലക്ഷ്യം ഇതാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ അവകാശ വാദം. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 5 വര്‍ഷം മുന്‍പ് ഗള്‍ഫില്‍ നിന്നും പത്ത് ലക്ഷത്തോളം രൂപ ഇന്ത്യയിലേക്ക് ഹവാല വഴി എത്തിച്ചിരുന്നത്രെ.

ബിൻ ലാദൻ രക്തസാക്ഷി

ബിൻ ലാദൻ രക്തസാക്ഷി

അൽഖായ്ദ നേതാവ് ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടപ്പോൾ കവർ പേജിൽ ചിത്രവും രക്തസാക്ഷി എന്ന് തലക്കെട്ടും നൽകി കവർ സ്റ്റോറി ചെയ്ത മാഗസിനാണ് തേജസ്. ഇക്കാര്യം അന്ന് തന്നെ ദേശീയതലത്തിൽ വലിയ ശ്രദ്ധ നേടുകയും ചർച്ച ചെയ്യപ്പെടുകയും ഉണ്ടായി. ഇന്ത്യയില്‍ ഇസ്ലാമിക രാജ്യം എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ച ശേഷം മറ്റൊരു രാജ്യത്തേക്ക് ഇതേ ലക്ഷ്യവുമായി നീങ്ങുമെന്ന് ഒളികാമറ ദൃശ്യങ്ങൾ ഇപ്പോൾ പറയുകയും ചെയ്യുന്നു.

അഹമ്മദ് ശരീഫ് പറയുന്നു

അഹമ്മദ് ശരീഫ് പറയുന്നു

ഹാദിയ ഒരു മനുഷ്യസ്ത്രീയാണ്. ഡോ. ഹാദിയ എന്ന ഹോമിയോ ബിരുദധാരിണി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേരളത്തിന്റെയോ ഇന്ത്യയുടെയോ ഒരുപക്ഷേ ലോകചരിത്രത്തില്‍ തന്നെയോ കേട്ടുകേള്‍വിയില്ലാത്ത അവകാശനിഷേധങ്ങള്‍ക്കാണ് നമ്മുടെ നാട് സാക്ഷ്യം വഹിക്കുന്നത്. ആര് എന്തു ന്യായങ്ങള്‍ പുലമ്പിയാലും എന്തൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചാലും ഒരു സ്ത്രീയുടെ മൗലികമായ ജീവിക്കാനുള്ള അവകാശങ്ങള്‍ ഹനിക്കുന്നതിനും കൂട്ടിലടയ്ക്കുന്നതിനും അതൊന്നും കാരണമല്ല എന്ന് തുടങ്ങുന്ന വലിയൊരു പോസ്റ്റ് അഹമ്മദ് ശരീഫ് ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട്.

English summary
Operation Jihad Mafia: Kerala's conversion factories unmasked, who is Ahmed Shareef?

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്