കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിലേക്ക് ക്രൈസ്തവ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു; ലൗ ജിഹാദുണ്ട്... പള്ളികളിൽ ഇടയലേഖനം

Google Oneindia Malayalam News

കൊച്ചി: കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ആവർത്തിച്ച് സിറോ മലബാർ സഭ. വര്‍ധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാര്‍ദത്തെ തകര്‍ക്കുകയാണെന്നും ഐസിസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും സഭ വ്യക്തമാക്കുന്നു. ഞായറാഴ്ച പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലാണ് ലൗജിഹാദിനെക്കുറിച്ച് പരമാര്‍ശിക്കുന്നത്.

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും അത് വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന സിറോ മലബാര്‍ സിനഡ് വിലയിരുത്തിയിരുന്നു. ഇത് മതപരമായി കാണാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമെന്ന നിലയില്‍ നടപടി വേണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇടയലേഖനം പള്ളികളിൽ വായിച്ചിരിക്കുന്നത്.

ഐസിസിലേക്ക് റിക്രൂട്ട്മെന്റ്

ഐസിസിലേക്ക് റിക്രൂട്ട്മെന്റ്

ഐസിസിലേക്ക് പോലും ക്രൈസ്തവ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്ന് ഇടയലേഖനത്തില്‍ പറയുന്നു. അധികൃതര്‍ അടിയന്തര നടപടി എടുക്കണമെന്ന് ക്രൈസ്തവ സഭ ആവശ്യപ്പെട്ടു. എന്നാല്‍, എറണാകുളം- അങ്കമാലി അതിരൂപത ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. അതിരൂപതയിലെ ഭൂരിപക്ഷം പള്ളികളിലും ഇടയലേഖനം വായിച്ചില്ല.

ആശങ്ക ഉളവാക്കുന്നത്

ആശങ്ക ഉളവാക്കുന്നത്


ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന സിറോ മലബാര്‍ സിനഡിന്റം പ്രസ്താവനയ്ക്കെതിരെയും എറണാകുളം- അങ്കമാലി അതിരൂപത ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. ലൗ ജിഹാദുമായി ബന്ധപ്പെട്ടുള്ള സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും സർക്കുലറിനെ പിന്തുണച്ചുകൊണ്ടുള്ള പിഒസി ഡയറക്ടറുടെ ലേഖനം 'ജന്മഭൂമി' പത്രത്തിൽ അച്ചടിച്ച് വന്നത് ആശങ്ക ഉളവാക്കുന്നുവെന്നും സഭയുടെ തന്നെ കീഴിലുള്ള എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രമായ 'സത്യദീപം' വ്യക്തമാക്കിയിരുന്നു.

ഒരു മതത്തെ മാത്രം ചെറുതാക്കുന്നു

ഒരു മതത്തെ മാത്രം ചെറുതാക്കുന്നു

ക്രിസ്ത്യൻ സമുദായത്തിലുള്ള പെൺകുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നതെന്നും ഇത് ആശങ്കാജനകമാണെന്നുമാണ് സഭാ സിനഡ് പറഞ്ഞത്. സിനഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങളെ കുറിച്ചുള്ള പരാമർശം ഉണ്ടായിരുന്നത്. എന്നാൽ ലൗ ജിഹാദിന്റെ പേരിൽ ഒരു സർക്കുലർ ഇറക്കുന്നത് ഒരു മതത്തെ മാത്രം ചെറുതാക്കുന്നതിന് വേണ്ടിയാണെന്നും അത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമാനമാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ല

കേരളത്തിൽ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ല

ബിജെപിയും തീവ്ര ഹിന്ദു വലതുപക്ഷ സംഘടനകളും വര്‍ഷങ്ങളായി ആരോപിക്കുന്ന ലൗ ജിഹാദ് ആരോപണം സീറോ മലബാര്‍ സഭ ഔദ്യോഗിക നേതൃത്വം വീണ്ടും ഏറ്റെടുത്തതിനു പിന്നാലെയാണ് സഭ ബിജെപിയോട് അടുക്കുന്നതായാണ് സൂചന നൽകുന്നത്. അതേസമയം കേരളത്തിൽ ലൗ ജിഹാദ് ഇതുവരെ റിപ്പോട്ട് ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു.

English summary
Love Jihad; Syro malabar church repeats their statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X