• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പരിചയപ്പെട്ട് മൂന്നാം നാള്‍ ലക്ഷ്മിയോട് പ്രണയം പറഞ്ഞു; സ്വന്തമാക്കാന്‍ കാത്തിരുന്നത് ഒന്നരവര്‍ഷം

cmsvideo
  ബാലു ലക്ഷ്മിയെ കണ്ടുമുട്ടിയ ആ ദിനം! | Oneindia Malayalam

  തിരുവനന്തപുരം: വയലിനില്‍ തീര്‍ത്ത അവിസ്മരണീയ ഈണങ്ങള്‍ ബാക്കിയാക്കി ബാലഭാസ്‌കര്‍ എന്നേക്കുമായി വിടപറഞ്ഞു. ഇന്നലെ തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളേജിലും കലാഭവന്‍ തിയേറ്ററിലും ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ തങ്ങളുടെ പ്രിയപ്പെട കലാകാരനെ അവസാനമായി ഒരുനോക്കുകാണാന്‍ ആയിരങ്ങളാണ് തടിച്ചു കൂടിയത്.

  വിദ്യാര്‍ത്ഥിയായിരിക്കെ പ്രണയവിവാഹം; ഒടുവില്‍ പ്രിയതമനും മകളും യാത്രയപ്പോള്‍ തനിച്ചായത് ലക്ഷ്മി

  രാവിലെ പത്ത് മണിയോടെ തിരുമലയിലെ വീടായ ഹിരണ്‍മയയില്‍ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി വന്‍ ജനാവലിയോടെ തൈക്കാട് ശാന്തി കവാടത്തിലെത്തിച്ച ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു കഴിഞ്ഞു. മകള്‍ക്ക് പിന്നാലെ ബാലഭാസ്‌കറും യാത്രയാവുമ്പോള്‍ ജീവിതത്തില്‍ തനിച്ചാവുന്നത് ലക്ഷ്മിയാണ്.

  ബാലുവിന് പേരിട്ടത്

  ബാലുവിന് പേരിട്ടത്

  അമ്മയുടെ അച്ഛന്‍ ഭാസ്‌കരപ്പണിക്കരുടെ പേര് ചേര്‍ത്തായിരുന്നു ബാലുവിന് പേരിട്ടത്. അമ്മയുടെ കുടുംബത്തില്‍ നിന്ന് തന്നെ ബാലഭാസ്‌കറിലേക്ക് സംഗീതം എത്തുകയും ചെയ്തു. അപ്പൂപ്പന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നാദസ്വര വിദ്വാനായിരുന്നു.

  ബാലഭാസ്‌കറിന്റെ ഗുരു

  ബാലഭാസ്‌കറിന്റെ ഗുരു

  അമ്മയുടെ സഹോദരനായ ബി. ശശികുമാര്‍ വിഖ്യാത വയലിന്‍ വാദകനാണ്. അദ്ദേഹമാണ് ബാലഭാസ്‌കറിന്റെ ഗുരു. അമ്മാവനില്‍ നിന്ന് മുന്നുവയസ്സുമുതല്‍ ബാലഭാസ്‌കര്‍ വയലിന്‍ പഠിച്ച് ബാലഭാസ്‌കര്‍ അദ്ദേഹത്തിനൊപ്പം നിരവധി വേദികളില്‍ ചെറുപ്പത്തിലെ പരിപാടികള്‍ അവതരിപ്പിച്ചു.

  യൂണിവേഴ്‌സിറ്റി കോളേജില്‍

  യൂണിവേഴ്‌സിറ്റി കോളേജില്‍

  പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെ 17-ാം വയസ്സില്‍ മംഗല്യപ്പല്ലക്ക് എന്ന സിനിമക്ക് സംഗീത സംവിധാനം നിര്‍വഹിച്ചുകൊണ്ടാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് കടക്കുന്നത്. ആറുപാട്ടുകളാണ് ആ സിനിമയക്ക് വേണ്ടി കമ്പോസ് ചെയ്തിരുന്നത്. പിന്നീട് ഡിഗ്രിക്ക് യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തിയതായിരുന്നു ബാലുവിന്റെ വ്യക്തിജീവിതത്തിലും സംഗീത ജീവിതത്തിലും നിര്‍ണ്ണായകമായത്. അവിടെ വെച്ചാണ് ലക്ഷ്മി ബാലഭാസ്‌കറിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.

  ലക്ഷ്മിയെ കണ്ടെത്തിയ നിമിഷം

  ലക്ഷ്മിയെ കണ്ടെത്തിയ നിമിഷം

  ജീവിതസഖി ലക്ഷ്മിയെ കണ്ടെത്തിയ നിമിഷങ്ങളെക്കുറിച്ചും തന്റെ പ്രണയത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുമായിരുന്നു ബാലഭാസകര്‍. എംഎ സംസ്‌കൃതം അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ബാലഭാസ്‌കര്‍ ലക്ഷ്മിയെ വിവാഹം കഴിക്കുന്നത്. അതേ കോളേജില്‍ തന്നെ എംഎ ഹിന്ദി വിദ്യാര്‍ത്ഥിയായിരുന്നു ലക്ഷ്മി.

  ഒന്നരവര്‍ഷം നീണ്ടു നിന്ന പ്രണയം

  ഒന്നരവര്‍ഷം നീണ്ടു നിന്ന പ്രണയം

  ഒന്നരവര്‍ഷം നീണ്ടു നിന്ന പ്രണയത്തിന് ശേഷമാണ് ബാലഭാസ്‌കര്‍ ലക്ഷ്മിയെ ജീവിതസഖിയാക്കുന്നത്. വീട്ടുകാരുടെ സകലഎതിര്‍പ്പും മറികടന്ന് ചെറുപ്രായത്തില്‍ തന്നെ വിവാഹത്തിലേക്ക് കടക്കുമ്പോള്‍ സംഗീതം ചതിക്കില്ല എന്ന ഉത്തമവിശ്വാസം ബാലഭാസ്‌കറിനുണ്ടായിരുന്നു.

  വെജിറ്റേറിയനായ ഒരു കുട്ടി

  വെജിറ്റേറിയനായ ഒരു കുട്ടി

  തിരുവനന്തപരും യൂണിവേഴ്‌സിറ്റ് കോളേജില്‍ വച്ചാണ് ബാലഭാസ്‌കര്‍ ലക്ഷ്മിയെ കണ്ടെത്തുന്നത്. സുഹൃത്തും ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകനുമായ ജോയി തമലമാണ് വെജിറ്റേറിയനായ ഒരു കുട്ടി കോളേജില്‍ എത്തിയിട്ടുണ്ടെന്ന വിവരം ബാലഭാസ്‌കറിനെ അറിയിക്കുന്നത്.

  മൂന്നാം ദിനം

  മൂന്നാം ദിനം

  ലക്ഷ്മി എന്ന പേരും വെജിറ്റേറിയനായവരേയും ബാലഭാസ്‌കറിന് ഏറെ ഇഷ്ടമാണെന്ന തിരിച്ചറിവിലായിരുന്നു ജോയ് ലക്ഷ്മി വന്ന വിവരം അറിയിച്ചത്. ജോയി മുഖേന ലക്ഷ്മിയെ പരിചയപ്പെട്ടതിന്റെ മൂന്നാം ദിനം തന്നെ ബാലഭാസ്‌കര്‍ പ്രണയം തുറന്നു പറഞ്ഞു.

  കേട്ടപ്പോള്‍ കാണാന്‍ തിടുക്കം

  കേട്ടപ്പോള്‍ കാണാന്‍ തിടുക്കം

  അവളുടെ പേരും ആളുടെ സ്വഭാവത്തെക്കുറിച്ചുമെല്ലാം കേട്ടപ്പോള്‍ കാണാന്‍ തിടുക്കമായെന്നും സംഗീതപ്പൊമുള്ളതുകൊണ്ട് ആളുകളെ പരിചയപ്പെടാനോ ഇടപഴകാനോ ചമ്മലൊന്നുമില്ലായിരുന്നെന്നും അങ്ങനെ പരിചയപ്പെട്ടപ്പോള്‍ ലക്ഷ്മി തനിക്കിണങ്ങുന്ന പെണ്‍കുട്ടിയാണെന്ന് തേന്നിയെന്നും ബാലഭാസ്‌കര്‍ നേരത്തെ പറഞ്ഞിരുന്നു.

  വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന്

  വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന്

  വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ഒന്നവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്‌കര്‍ ലക്ഷ്മിയെ വിവാഹം ചെയ്തത്. ലക്ഷ്മിയുടെ കാര്യം സംസാരിക്കാനായി ട്യൂഷന്‍സാറിന്റെയൊപ്പം ലക്ഷ്മിയുടെ വീട്ടീല്‍ പോയതിനെക്കുറിച്ചൊക്കെ വളരെ രസകരമായി തന്നെ പല അഭിമുകങ്ങളിലും ബാലഭാസ്‌കര്‍ പറഞ്ഞു വെച്ചിട്ടുണ്ട്.

  സംഗീതം ചതിക്കില്ല

  സംഗീതം ചതിക്കില്ല

  വീട്ടുകാരുടെ സകലഎതിര്‍പ്പും മറികടന്ന് ചെറുപ്രായത്തില്‍ തന്നെ വിവാഹത്തിലേക്ക് കടക്കുമ്പോള്‍ സംഗീതം ചതിക്കില്ല എന്ന ഉത്തമവിശ്വാസം ബാലഭാസ്‌കറിനുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ഒരുകുഞ്ഞിനായി ഇരുവര്‍ക്കും 15 വര്‍ഷമായിരുന്നു ഇരുവര്‍ക്കും കാത്തിരിക്കേണ്ടി വന്നത്.

  തേജസ്വിനി കൂടിയെത്തിയതോടെ

  തേജസ്വിനി കൂടിയെത്തിയതോടെ

  രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരുടേയും ജീവിതത്തിലേക്ക് മകള്‍ തേജസ്വിനി കൂടിയെത്തിയതോടെ കുടുംബജീവിത്തില്‍ സന്തോഷം ഇരട്ടിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന അപകടത്തില്‍ ആദ്യം മകള്‍ തേജസ്വിനിയും കഴിഞ്ഞ ദിവസം ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങുമ്പോള്‍ ജീവിതത്തില്‍ തനിച്ചാവുന്നത് ലക്ഷ്മിയാണ്

  English summary
  love story of balabhaskar and wife lakshmi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more