ഒരു സെക്കൻഡ് ക്ലാസ് യാത്രയിൽ വിരിഞ്ഞ പ്രണയം; ശാരദയോട് വേണു പറഞ്ഞത് മസൂറിയിൽ വെച്ച്, മറുപടി അതിമനോഹരം
തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡോ. വി വേണു സ്ഥാനം ഒഴിയുമ്പോൾ അതേ സ്ഥാനത്തേക്ക് എത്തുകയാണ് ഭാര്യ ശാരദ മുരളീധരൻ. ഇത് അപൂർവ്വങ്ങളിൽ അപൂർമായ ഒരു സംഭവമാണ്. അതുതന്നെയാണ് ഈ വാർത്തയെ വേറിട്ട് നിർത്തുന്നതും. ഡോ. വേണുവിന്റെയും ശാരദയുടെയും ഔദ്യോഗിക ജീവിതം ഒരു ഭാഗത്ത് ചർച്ചയാകുമ്പോൾ മറ്റൊരു ഭാഗത്ത് ഇവരുടെ മനോഹരമായ പ്രണയകഥയും സംസാരവിഷയമായി. മസൂറിയിലെ ട്രെയിനിംഗ് സമയത്തെ പ്രണയകാലവും വിവാഹത്തിലേക്ക് ഉള്ള യാത്രയുമൊക്കെ സിനിമാക്കഥ പോലെ മനോഹരം...
1990 ൽ സിവിൽ സർവീസ് പരീക്ഷാ ഫലത്തിൽ വേണുവിന് 26ാം റാങ്ക് ലഭിച്ചു. ശാരദയ്ക്ക് 52ാം റാങ്കായിരുന്നു. വേണു കോഴിക്കോടുകാരനും ശാരദ തിരുവന്തപുരം സ്വദേശിയുമായിരുന്നു. തിരുവന്തപുരത്തേക്ക് വണ്ടി കയറിയപ്പോൾ ഒരു സുഹൃത്താണ് പരിചയപ്പെടാൻ പറ്റിയ ആളാണെന്ന് പറഞ്ഞ് വേണുവിനോട് പറയുന്നതും കാണുന്നതും.

pc: Venu Vasudevan /FACEBOOK
ഡൽഹിയിലേക്ക് പോകുന്ന സമയത്ത് വേണുവിനോട് ശാരദയുടെ അച്ഛൻ പറഞ്ഞു ' ഞങ്ങൾ മോളെ ഡൽഹിയിലേക്ക് വിടുന്നുണ്ട്. ഞങ്ങൾ കൂടെ വരുന്നില്ല, നിങ്ങൾ ഒരുമിച്ച് യാത്ര ചെയ്താൽ നന്നായിരുന്നുവെന്ന്, കേരള എക്സ്പ്രസിലെ സെക്കൻഡ് ക്ലാസിലായിരുന്നു യാത്രയെന്നും യാത്രയിൽ തൊട്ടടുത്തിരുന്ന വ്യക്തിക്ക് റിസർവേഷൻ സീറ്റ് ഇല്ലായിരുന്നുവെന്നും അയാൾക്ക് തന്റെ സീറ്റ് നൽകി തറയിൽ പത്രം വിരിച്ച് വേണു അവിടെ കിടന്നുറങ്ങിയെന്നും ഇത് കണ്ട ശാരദയുടെ മനസ്സിൽ വേണുവിനോട് ഇഷ്ടം തോന്നിയെന്നും മനോരമ. കോം റിപ്പോർട്ട് ചെയ്യുന്നു.
മസൂറിയിലെ ട്രെയിനിംഗ് സമയമായിരുന്നു ഇരുവരും പ്രണയിച്ചത്. വേണു പ്രണയം തുറന്നുപറഞ്ഞപ്പോൾ കുറച്ചെങ്കിലും നേരത്തെ പറഞ്ഞുകൂടായിരുന്നോ എന്നായിരുന്ന ശാരദ ചോദിച്ചത്. ശാരദയുടെ അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു. അച്ഛൻ അമേരിക്കയിൽ നിന്നായിരുന്നു പി എച്ച് ഡി എടുത്തത്. ബന്ധുക്കൾ അധികവും അമേരിക്കയാിലായിരുന്നു,. വേണുവിന്റെ കുടുംബം ഗ്രാമീണ .യാഥാസ്ഥിതിക കുടുംബമായിരുന്നു. പ്രണയ വിവാഹത്തെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ വേണു തീരുമാനത്തിൽ ഉറച്ചുനിന്നു. പ്രണയം വിവാഹത്തിലെത്തി.
വേണുവിന്റെ അഭിപ്രായത്തിൽ ശാരദ താൻ കണ്ടതിൽ വെച്ച് ഏറ്റവും സിംപിൾ ആയ വ്യക്തിയാണ്. ഹൃദയത്തിൽ നിന്ന് മാത്രം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നിഷ്ക്കളങ്കയാണെന്നുമാണ് വേണു പറഞ്ഞത്. അതേ സമയം ഒരു കാര്യത്തിന് ഇറങ്ങിയാൽ ശാരദ അറ്റം വരെ പോകുമെന്നും വേണു പറയുന്നു.












Click it and Unblock the Notifications