'ക്വട്ടേഷനല്ല, മകളെ യുവാവ് ശല്യം ചെയ്തു, മോശം വീഡിയോ അയച്ചു'; ലക്ഷ്മിപ്രിയയുടെ അമ്മ
തിരുവനന്തപുരം: പ്രണയത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇപ്പോള്‍ അറസ്റ്റിലായ ലക്ഷ്മിപ്രിയ യുവാവുമായി പ്രണയത്തിലായിരുന്നില്ലെന്നും മകള്‍ ക്വട്ടേഷന്‍ നല്‍കിയതല്ലെന്നും അമ്മ പറഞ്ഞു. മകള്‍ യുവാവുമായി പ്രണയത്തിലായിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കുന്നുണ്ട്.
മകളെ യുവാവ് ശല്യം ചെയ്തിരുന്നെന്നും മോശം വീഡിയോകള്‍ അയക്കാറുണ്ടെന്നും യുവതിയുടെ കുടുംബം പറയുന്നു. ഇക്കാര്യം മകള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നെന്നും അമ്മ വെളിപ്പെടുത്തുന്നു. എന്റെ മകള്‍ ആ പയ്യനെ അടിക്കാന്‍ വേണ്ടി ക്വട്ടേഷന്‍ കൊടുത്തത് ഒന്നുമല്ല. അവര്‍ രണ്ട് പേരും ഒരേ പ്രായക്കാരാണ്. സുഹൃത്തുക്കളായിരുന്നു.

പിന്നീട് ആ പയ്യന് മകളെ ശല്യം ചെയ്യാന്‍ തുടങ്ങി. മോശം വീഡിയോസ് അയക്കുമായിരുന്നു. വളരെ മോശപ്പെട്ട രീതിയിലാണ് സംസാരിക്കാറുള്ളത്. ഇക്കാര്യങ്ങള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അതിനാണ് അവര്‍ വന്നത്. അവരാണ് ആ പയ്യനെ അടിച്ചത്. അല്ലാതെ മകള്‍ ക്വട്ടേഷന്‍ കൊടുത്തത് ഒന്നുമല്ല. അവള് അത്തരക്കാരിയല്ല, നല്ലൊരു കലാകാരിയാണ്. അവളെ പഠിപ്പിച്ച അധ്യാപകരോട് ചോദിച്ചാല്‍ മതിയെന്ന് ലക്ഷ്മി പ്രിയയുടെ അമ്മ പറഞ്ഞു.
എന്നാല്‍ വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിയായ ലക്ഷ്മിപ്രിയ യുവാവുമായി പ്രണയത്തിലായിരുന്നെന്നും യുവതിക്ക് മറ്റൊരു യുവാവുമായി പുതിയ ബന്ധമുണ്ടായതിനാല്‍ യുവാവിനെ ഒഴിവാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. പെണ്‍കുട്ടി അടക്കം ഏഴ് പേര് ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. യുവാവ് ധരിച്ചിരുന്ന മാലയും വിലകൂടിയ വാച്ചും പണവും സംഘം തട്ടിയെടുക്കുകയും ചെയ്തെന്നും 3,500 രൂപ ഗൂഗിള്‍ പേ വഴിയും കൈക്കലാക്കിയെന്ന വിവരവും പുറത്തുവന്നിരുന്നു.
യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവാവിനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചെന്നും ഇത് വീഡിയോയില്‍ ചിത്രീകരിച്ചെന്ന വിവരവും പുറത്തുവന്നിരുന്നു. ഇതിനിടെ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്ന് യുവാവിന്റെ പിതാവ് പറയുന്നു. പ്രതികള്‍ 15 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് പിതാവ് പറയുന്നത്.
അഞ്ച് ലക്ഷം രൂപ ചോദിച്ചാണ് മര്‍ദ്ദിച്ചത്. അവര്‍ തമ്മില്‍ പ്രണയമായിരുന്നില്ല. മകനും യുവതിയും തമ്മില്‍ മനോജ് എന്നയാള്‍ വഴിയാണ് പരിചയപ്പെട്ടത്. ഒമ്പതര മണിക്ക് കൂട്ടിക്കൊണ്ടുപോയി വൈകീട്ട് ഏഴര മണിക്ക് സ്റ്റാന്റില്‍ വിടുന്നത് വരെ ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല. ലക്ഷ്മിപ്രിയയുടെ അച്ഛന് 15 ലക്ഷം രൂപ തരാമെന്ന് പറഞ്ഞതായി ഒരാള്‍ വിളിച്ചുപറഞ്ഞെന്ന് യുവാവിന്റെ പിതാവ് പറയുന്നു.
മകന്റെ വീഡിയോ എടുത്തിട്ടുണ്ടെന്നും ഇപ്പോഴും മകന് ആ ഷോക്കില്‍ നിന്ന് പുറത്തുവലന്നിട്ടില്ലെന്നും അച്ഛന് പറയുന്നു. മകനെ ആക്രമികള്‍ ചേര്‍ന്ന് ഒരു പഴയ വീട്ടിലേക്കാണ് കൊണ്ടുപോയത്. ക്രൂരമായാണ് അവര്‍ മര്‍ദ്ദിച്ചതെന്നും പിതാവ് പറയുന്നു. അതേസമയം, കേസില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് കരുതുന്നത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications