കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകി ഉപേക്ഷിച്ച് പോയാൽ പിന്നെ ജീവിച്ചിട്ടെന്ത് കാര്യം !!മൊബൈൽ ടവറിൽ കയറി, കാമുകി വിളിച്ചപ്പോൾ ....

പൂഞ്ഞാര്‍ സ്വദേശിയായ ബിജുവും(32) ഈരാറ്റുപേട്ട സ്വദേശിയായ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു.

  • By മരിയ
Google Oneindia Malayalam News

പാലാ: കൂടെ താമസിയ്ക്കുകയായിരുന്ന കാമുകി പിണങ്ങി പോയതിനെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് പരിഭ്രാന്തി പരത്തി. കാമുകി തിരികെ എത്തിയതോടെ യുവാവ് ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്മാറി. മൊബൈല്‍ ടവറിന് മുകളില്‍ കയറിയാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.

പ്രണയം

പൂഞ്ഞാര്‍ സ്വദേശിയായ ബിജുവും(32) ഈരാറ്റുപേട്ട സ്വദേശിയായ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. കൊല്ലത്ത് ഒരു വീട് വാടകയ്ക്ക് എടുത്ത് അവിടെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

പിണക്കം

പൂഞ്ഞാറിലെ ബിജുവിന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ യുവതിയുമായി പിണങ്ങി. ദേഷ്യം വന്ന യുവതി ഇടയ്ക്ക് ബസ്സില്‍ നിന്ന് ഇറങ്ങി ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് പോവാന്‍ തുടങ്ങി.

ആത്മഹത്യ ഭീഷണി

കാമുകി പിണങ്ങി പോവാന്‍ തുടങ്ങിയതോടെ അടുത്തുള്ള മൊബൈല്‍ ടവറില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി തുടങ്ങി. ഇതിനിടെ യുവതിയുടെ ഫോണ്‍ നമ്പര്‍ ഇയാള്‍ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചു

യുവതിയുടെ ഫോണ്‍ നമ്പറില്‍ നാട്ടുകാര്‍ വിളിച്ച് ബിജു ആത്മഹത്യ ചെയ്യാന്‍ ശ്രമിയ്ക്കുതയായെണെന്ന വിവരം കാമുകിയെ അറിയിച്ചു. അവര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി.

പിന്തിരിപ്പിച്ചു

കാമുകി സ്ഥലത്തെത്തി താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടതോടെ ബിജു ടവറിന് മുകളില്‍ നിന്ന് താഴെ ഇറങ്ങി. കാമുകി കൂടെ വരാന്‍ തയ്യാറണെന്ന് അറിയിച്ചതോടെ സന്തോഷമായി.

കേസ്

കാമുകിയൊടൊപ്പം പോവാന്‍ കഴിഞ്ഞെങ്കിലും പാലാ പോലീസ് ബിജുവിനെതിരെ കേസ് എടുത്തിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്ക്...

അമ്മയ്‌ക്കൊപ്പം ഷോപ്പിംഗിന് പോയി, കാര്‍ തട്ടിയെടുത്ത അക്രമികള്‍ 6 വയസ്സുകാരനെ കൊന്നു തള്ളി !!അമ്മയ്‌ക്കൊപ്പം ഷോപ്പിംഗിന് പോയി, കാര്‍ തട്ടിയെടുത്ത അക്രമികള്‍ 6 വയസ്സുകാരനെ കൊന്നു തള്ളി !!

സുഹൃത്തുകളായി എത്തി ഹോം സ്റ്റേയിൽ മുറിയെടുത്തി, മുങ്ങിയത് കാറും ലാപ്ടോപ്പും കൊണ്ട്!!സുഹൃത്തുകളായി എത്തി ഹോം സ്റ്റേയിൽ മുറിയെടുത്തി, മുങ്ങിയത് കാറും ലാപ്ടോപ്പും കൊണ്ട്!!

English summary
Lover tried to suicide while Girl friend left him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X