കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

23 ദിവസം കാടിനുള്ളില്‍ പ്ലസ്ടുകാരിയും 21 കാരനും ഒളിവില്‍! ഒടുവില്‍ കമിതാക്കള്‍ പോലീസ് പിടിയില്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
23 ദിവസം കാടിനുള്ളില്‍ പ്ലസ്ടുകാരിയും 21 കാരനും ഒളിവില്‍ | #ilaveezhapoonchira | Oneindia Malayalam

വനത്തിനുള്ളില്‍ ഒളിച്ച് കഴിഞ്ഞിരുന്ന കമിതാക്കളെ 23 ദിവസങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടി. 21 കാരനും പ്ലസ്ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുമാണ് ഇലവീഴാപൂഞ്ചിറയ്ക്ക് സമീപമുളള കാട്ടില്‍ ഒളിച്ച് താമസിച്ചിരുന്നത്. ഏറെ ദിവസത്തെ തിരച്ചിലിന് ശേഷമാണ് ഇരുവരേയും പോലീസ് കണ്ടെത്തിയത്.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ഹൈക്കോടതയില്‍ ഹാജരാക്കി. യുവാവിനെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം പെണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ കുടുംബം തയ്യാറായിട്ടില്ല. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ

 സണ്‍ഡേ സ്കൂളിലേക്ക്

സണ്‍ഡേ സ്കൂളിലേക്ക്

ജനവരി ആറിനാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെമ്‍കുട്ടിമേലുകാവ് സ്വദേശി വല്യാട്ടില്‍ അപ്പു ജോര്‍ജ്ജിനൊപ്പം ഇറങ്ങിപോയത്. സണ്‍ഡേ സ്കൂളിലേക്കെന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. പെണ്‍കുട്ടി തിരിച്ചുവരാതായതോടെ വീട്ടുകാര്‍ കുമാളി പോലീസില്‍ പരാതി നല്‍കി.

 അരിച്ചുപെറുക്കി

അരിച്ചുപെറുക്കി

തുടര്‍ന്ന് പോലീസ് അപ്പുവിന്‍റെ മേലുകാവിലെ വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തി.എന്നാല്‍ ഇരുവരേയും കണ്ടെത്താനുള്ള തെളിവുകളൊന്നും പോലീസിന് ലഭിച്ചില്ല. ഇതിനിടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

 ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം

ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം

മൊബൈല്‍ ലൊക്കേഷന്‍ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപത്തുള്ള വനമേഖലയില്‍ നിന്നാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് വനമേഖലയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അതിനിടെ അപ്പുവിന്‍റെ ബൈക്ക് കോളപ്ര അടൂര്‍ മേഖലയില്‍ പോലീസ് കണ്ടെത്തി.

 പാത്രങ്ങളും വസ്ത്രങ്ങളും

പാത്രങ്ങളും വസ്ത്രങ്ങളും

അതേസമയം ഇരുവരേയും കണ്ടെത്താന്‍ ആയില്ല. ഇരുവരും ഭക്ഷണം പാകം ചെയ്ത അടുപ്പും പാത്രങ്ങളും ഇരുവരുടേയും വസ്ത്രങ്ങളുമെല്ലാം പോലീസിന് ലഭിച്ചു. പക്ഷേ ഇരുവരും ഒളിവില്‍ തന്നെ തുടര്‍ന്നു.

 ചാക്ക് കെട്ടുമായി

ചാക്ക് കെട്ടുമായി

കഴിഞ്ഞ ദിവസം രാവിലെ ഇരുവരും ചാക്ക് കെട്ടുകളുമായി അടൂര്‍ മലയില്‍ നിന്ന് കൊളപ്രഭാഗത്തേക്ക് വരുന്നത് പോലീസിന്‍റെ കണ്ണില്‍ പെട്ടു. എന്നാല്‍ പോലീസിനെ കണ്ടതോടെ ഇരുവരും ചിതറി ഓടി.

 വീട്ടിലേക്ക് ഓടി

വീട്ടിലേക്ക് ഓടി

പെണ്‍കുട്ടി ശരംകുത്തിയിലെ ഒരു വീട്ടിലേക്ക് ഓടി കയറി. ഇവിടെ വീട്ടുകാര്‍ പെണ്‍കുട്ടിക്ക് ഭക്ഷണവും വെള്ളവും നല്‍കി അവിടെ തടഞ്ഞ് നിര്‍ത്തി. പിന്നീട് പോലീസില്‍ ഏല്‍പ്പിച്ചു. ആനക്കയം വഴി ഓടിയ അപ്പുവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി.

 പെണ്‍കുട്ടിയെ പീഡിപ്പിച്ചു

പെണ്‍കുട്ടിയെ പീഡിപ്പിച്ചു

അപ്പു സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ മുന്‍പും പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയിലാക്കി പറ്റിച്ച് കടന്ന് കളഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇടുക്കിയിലും കോട്ടയത്തും ഇയാള്‍ നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ പ്രണയം നടിച്ച് പറ്റിച്ച് കടന്ന് കളഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

 അറസ്റ്റില്‍

അറസ്റ്റില്‍

രണ്ട് വര്‍ഷം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ചിങ്ങവനത്ത് വെച്ചായിരുന്നു. മൂലമറ്റത്ത് ബൈക്ക് മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

English summary
lovers arrested in idukki ilaveezhapoonchira
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X