വീട്ടുകാര്‍ വിവാഹത്തിനെ എതിര്‍ത്തില്ല പക്ഷേ ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ടശേഷം കമിതാക്കള്‍ ജീവനൊടുക്കി
തിരുവനന്തപുരം: ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ടശേഷം കമിതാക്കള്‍ ജീവനൊടുക്കി. തിരുവനന്തപുരം സ്വദേശി അഖില്‍ എസ് ഹരിയും തൃശൂര്‍ സ്വദേശിനി രേഷ്മ രവീന്ദ്രന്റേയും മൃതദേഹങ്ങളാണ് സ്വകാര്യ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. വിവാഹം വൈകുന്നതിലുള്ള നിരാശ മൂലമാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഒരു സ്വകാര്യ ഹോട്ടലിലാണ് ഇരുവരും മുറിയെടുത്തത്.
മെഡിക്കല്‍ കൊളെജ് സ്വദേശി അഖിലും തൃശൂര്‍ പൂന്തോള്‍ സ്വദേശി രേഷ്മയും ഈറോഡില്‍ ഒരുമിച്ച് ബിഎസ് സി നഴ്‌സിംഗ് പഠിച്ചവരാണ്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി നോക്കുകയാണ് രേഷ്മ. തിരുവനന്തപുരം മെഡിക്കല്‍ കൊളെജില്‍ ഓങ്കോളജിയുമായി ബന്ധപ്പെട്ട കോഴ്‌സ് ചെയ്യുകയാണ് അഖില്‍. സെപ്റ്റംബര്‍ ഒന്‍പതാം തീയതിയാണ് ഇവര്‍ ഹോട്ടലില്‍ റൂമെടുത്തത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെന്ന പേരിലാണ് മുറിയെടുത്തത്.

രാവിലേയും ഉച്ചയ്ക്കും റൂം തുറക്കാത്തതിനെത്തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യുവതിയുടെ കൈയ്യില്‍ സിറിഞ്ച് കുത്തിയ നിലയിലും യുവാവ് കുളിമുറിയില്‍ തൂങ്ങിയ നിലയിലും ആയിരുന്നു. ഇവരുടെ വിവാഹത്തിന് ഇരു വീട്ടുകാര്‍ക്കും എതിര്‍പ്പില്ലായിരുന്നു. പക്ഷേ അഖിലിന് ജോലി കിട്ടിയ ശേഷം മതി വിവാഹം എന്ന നിലപാടിലായിരുന്നു കുടുംബങ്ങള്‍. വിവാഹം വൈകുന്നതില്‍ കമിതാക്കള്‍ ദുഖത്തിലായിരുന്നു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഓഗസ്റ്റ് 30 ന് ഫേസ്ബുക്കില്‍ അഖില്‍ ഇട്ട സ്റ്റാറ്റസ് ദിവസങ്ങള്‍ എണ്ണിത്തുടങ്ങിയെന്നാണ്.












Click it and Unblock the Notifications