ആത്മഹത്യാ രംഗങ്ങൾ ക്യാമറയിൽ പകർത്തി വിധവയും കാമുകനും തൂങ്ങി മരിച്ചു !!! സംഭവം പത്തനംതിട്ടയിൽ
വിധവയായ ഷിനു ബേബിയും കാമുകൻ റിജോ ജോസുമാണ് ആത്മഹത്യ ചെയ്തത്. റിജോ ഫോട്ടോഗ്രാഫർ ആയിരുന്നു
അടൂര്‍: 25 വയസ്സുള്ള കാമുകനും 32 വയസ്സുകാരിയായ കാമുകിയും ആത്മഹത്യ ചെയ്തു. ആത്മഹത്യാ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയാണ് ഇരുവരും മരിച്ചത്. കൊടുമണ്‍ സ്വദേശി റിജോ ജോസും കാമുകി തോപ്പുംപാറ സ്വദേശി ഷിനു ബേബിയുമാണ് ആത്മഹത്യ ചെയ്തത്. നേരത്തെ വിവാഹിതയായ ഷിനുവിന്‌റെ ഭര്‍ത്താവ് മരിച്ച് പോയിരുന്നു.

വിധവയായ ഷിനുവുമായുള്ള ബന്ധത്തിന്‌റെ പേരില്‍ കുടുംബവുമായി അകന്ന റിജോ ഒരാഴ്ച മുമ്പാണ് അടൂരില്‍ അപ്പാര്‍ട്ട്‌മെന്‌റ് വാടകയ്ക്ക് എടുത്തത്. ഒരു വിവാഹ ചടങ്ങിനിടെയാണ് ഷിനുവിനെ പരിചയപ്പെട്ടത്. എന്നാല്‍ വിധവയായ ഇവരെ വിവാഹം കഴിക്കാന്‍ ബന്ധുക്കള്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‌റെ പ്രാഥമിക നിഗമനം.

തുമ്പമണ്‍ സെന്‌റ് മേരീസ് പള്ളിക്ക് സമീപം സ്റ്റുഡിയോ നടത്തുകയായിരുന്നു റിജോ. സ്റ്റുഡിയോ നഷ്ടത്തിലായതിനെ തുടര്‍ന്ന് ഇപ്പോള്‍ ഫ്രീ ലാന്‍സായി കല്യാണ വീഡിയോകളും മറ്റും ചെയ്ത് നല്‍കുകയായിരുന്നു.

അപ്പാര്‍ട്ട്‌മെന്‌റിന്‌റെ മുറ്റത്ത് മറ്റ് വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയാത്ത നിലയില്‍ ആയിരുന്നു റിജോയുടെ കാര്‍ കിടന്നിരുന്നു. ഇത് മാറ്റണം എന്ന് ആവശ്യപ്പെടാന്‍ അയല്‍വാസി അപ്പാര്‍ട്ട്‌മെന്‌റില്‍ ചെന്ന് വിളിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല

അപ്പാര്‍ട്ട്‌മെന്‌റ് തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അടൂര്‍ പൊലീസ് എത്തി ഡോര്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാളിലെ ഹുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് റിജോയുടെ മൃതദേഹം കണ്ടെത്തിയത്. അടുക്കളയ്ക്ക് സമീപം ആയിരുന്നു ഷിനുവിന്‌റെ മൃതദേഹം.

റിജോയും ഷിനുവിനും മരണ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഷിനുവിന്‌റെ മരണ രംഗങ്ങള്‍ റിജോയുടെ ക്യാമറയിലും, റിജോ മരിയ്ക്കുന്നത് മൊബൈല്‍ ഫോണിലുമാണ് പകര്‍ത്തിയിരിക്കുന്നത്.












Click it and Unblock the Notifications