കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദും സിറിയയും! അച്ഛന്റെ വാദങ്ങൾ പൊളിഞ്ഞു, സംഘികളുടെയും; ഹരിതയും നിസാമുദ്ദീനും വിവാഹിതരായി...

മകൾ ലൗ ജിഹാദിൽ അകപ്പെട്ടെന്നും, മകളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുകയാണെന്നുമായിരുന്നു ഹരിതയുടെ പിതാവ് ഉണ്ണികൃഷ്ണൻ ആരോപിച്ചിരുന്നത്.

Google Oneindia Malayalam News

Recommended Video

cmsvideo
മതംമാറിയില്ല, നിസാമുദ്ദീനും ഹരിതയും വിവാഹിതരായി | Oneindia Malayalam

തൃശൂർ: തങ്ങളുടെ പ്രണയം ലൗ ജിഹാദാണെന്ന ആരോപണത്തിന് വിധേയരായ കമിതാക്കൾ വിവാഹിതരായി. തൃശൂർ പാവറട്ടി സ്വദേശികളായ നിസാമുദ്ദീനും ഹരിതയുമാണ് കഴിഞ്ഞദിവസം മുല്ലശേരി സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് വിവാഹിതരായത്.

ഉമ്മൻചാണ്ടിക്കെതിരെ വീണ്ടും സരിതയുടെ ലൈംഗിക പീഡന പരാതി; ബെഹ്റ ഉടൻ തീരുമാനമെടുക്കില്ല, കാരണം?ഉമ്മൻചാണ്ടിക്കെതിരെ വീണ്ടും സരിതയുടെ ലൈംഗിക പീഡന പരാതി; ബെഹ്റ ഉടൻ തീരുമാനമെടുക്കില്ല, കാരണം?

വെല്ലുവിളി ഏറ്റെടുത്ത് കെ സുരേന്ദ്രൻ! സ്ഥലവും സമയവും പിണറായിക്ക് പറയാം... ഞങ്ങൾ റെഡി...വെല്ലുവിളി ഏറ്റെടുത്ത് കെ സുരേന്ദ്രൻ! സ്ഥലവും സമയവും പിണറായിക്ക് പറയാം... ഞങ്ങൾ റെഡി...

ഐസിസ് ബന്ധമുള്ള മുസ്ലീം യുവാവ് തന്റെ മകളെ സിറിയയിലേക്ക് കടത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഹരിതയുടെ അച്ഛൻ രംഗത്തെത്തിയതോടെയാണ് ഇരുവരുടെയും പ്രണയം വിവാദമാകുന്നത്. തന്റെ മകൾ ലൗ ജിഹാദിൽ അകപ്പെട്ടെന്നും, മകളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുകയാണെന്നുമായിരുന്നു ഹരിതയുടെ പിതാവ് ഉണ്ണികൃഷ്ണൻ ആരോപിച്ചിരുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലും പോലീസിലും അദ്ദേഹം പരാതി നൽകിയിരുന്നു.

16കാരിയുമായി കറങ്ങാൻ പോയ 27കാരൻ പെട്ടത് ഇങ്ങനെ! ലോഡ്ജിൽ വെച്ച് പെൺകുട്ടിക്ക് ബ്ലീഡിങ്, പിന്നെ എല്ലാം16കാരിയുമായി കറങ്ങാൻ പോയ 27കാരൻ പെട്ടത് ഇങ്ങനെ! ലോഡ്ജിൽ വെച്ച് പെൺകുട്ടിക്ക് ബ്ലീഡിങ്, പിന്നെ എല്ലാം

ലൗ ജിഹാദ്...

ലൗ ജിഹാദ്...

തന്റെ മകളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാൻ ഒരു മുസ്ലീം യുവാവ് ശ്രമിക്കുന്നുവെന്ന ആരോപണവുമായാണ് ഉണ്ണികൃഷ്ണൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

പരാതി...

പരാതി...

യുവാവിന്റെ ഐസിസ് ബന്ധങ്ങളെക്കുറിച്ച് മകളുടെ ഡയറിയിൽ പരാമർശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉണ്ണികൃഷ്ണൻ ഹൈക്കോടതിയിലും പോലീസിലും പരാതി നൽകുകയും ചെയ്തു.

പ്രചരണം...

പ്രചരണം...

ഉണ്ണികൃഷ്ണന്റെ ആരോപണത്തെ തുടർന്ന് നിസാമുദ്ദീനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണമുണ്ടായിരുന്നു.

 പരാതി...

പരാതി...

ഇതിനിടെ പാവറട്ടി സ്വദേശിയായ നിസാമുദ്ദീനും ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെയാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.

വിവാഹം...

വിവാഹം...

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മുല്ലശേരി സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് കഴിഞ്ഞദിവസമാണ് നിസാമുദ്ദീനും ഹരിതയും വിവാഹിതരായത്.

ശ്രമങ്ങൾ...

ശ്രമങ്ങൾ...

ഹിന്ദു ഹെൽപ് ലൈൻ എന്ന സംഘടന അച്ഛനെ സഹായിച്ചിരുന്നതായും, തങ്ങളുടെ പ്രണയബന്ധം തകർക്കാനായി ആർഎസ്എസുകാർ ശ്രമിച്ചിരുന്നതായും ഹരിത പറഞ്ഞെന്ന് തേജസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വ്യക്തിപരമായ കാര്യം...

വ്യക്തിപരമായ കാര്യം...

വിവാഹിതരായ തങ്ങൾ മതം മാറാൻ തീരുമാനിച്ചിട്ടില്ലെന്നും നിസാമുദ്ദീനും ഹരിതയും പറഞ്ഞു. വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും, മറ്റുള്ളവർ അക്കാര്യങ്ങളിൽ ഇടപെടുന്നതെന്തിനാണെന്നും നവദമ്പതികൾ ചോദിച്ചു.

English summary
lovers got married after high court verdict in thrissur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X