വിവാഹശേഷവും പ്രണയം,അവിഹിതബന്ധം പുറത്തായതോടെ വിഷം കഴിച്ച പ്രവാസിയുടെ ഭാര്യ മരിച്ചു...
വാഗമണ്ണിലെ മൊട്ടക്കുന്നില്‍ വെച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആലപ്പുഴ: വിവാഹശേഷവും തുടര്‍ന്ന പ്രണയ ബന്ധം പുറത്തറിഞ്ഞതിന്റെ മനോവിഷമത്തില്‍ വിഷം കഴിച്ച പ്രവാസിയുടെ ഭാര്യ മരിച്ചു. യുവതിയോടൊപ്പം വിഷം കഴിച്ച കാമുകനും മുറച്ചെറുക്കനുമായ യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവാസി യുവാവിന്റെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ കായംകുളം മാവേലിക്കര ചെരുവില്‍ രഞ്ജിത(26)യാണ് മരിച്ചത്.
രഞ്ജിതയുടെ കാമുകനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ സജുവിനെയാണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ മൊട്ടക്കുന്നില്‍ വെച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മണിക്കൂറുകളോളം ഇവിടെ ചിലവഴിച്ച ശേഷമാണ് ഇവര്‍ വിഷം കഴിച്ചത്.

ചെറുപ്പം തൊട്ടേ പ്രണയം...
സജുവും രഞ്ജിതയും ചെറുപ്പം തൊട്ടേ പ്രണയത്തിലായിരുന്നു. സജുവിന്റെ മുറപ്പെണ്ണായിരുന്നു രഞ്ജിത. എന്നാല്‍ വിവാഹ പ്രായമെത്തിയപ്പോള്‍ ഇരുവരുടെയും വീട്ടുകാര്‍ ഈ ബന്ധത്തിന് സമ്മതിച്ചില്ല.

വേറെ വിവാഹം കഴിച്ചു...
ഇവരുടെ പ്രണയത്തെ എതിര്‍ത്ത വീട്ടുകാര്‍ വിവാഹത്തിനും സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും വേറെ വിവാഹം കഴിക്കുകയായിരുന്നു.

പ്രണയം അവസാനിച്ചില്ല...
ഇരുവരും വേറെ വിവാഹം കഴിച്ചെങ്കിലും, പ്രണയ ബന്ധം തുടര്‍ന്നിരുന്നു. പ്രവാസി യുവാവിനെ വിവാഹം കഴിച്ചശേഷവും രഞ്ജിത സജുവുമായുള്ള പ്രണയം തുടര്‍ന്നു.

വീട്ടുകാരും നാട്ടുകാരുമറിഞ്ഞു...
വിവാഹ ശേഷവും സജുവും രഞ്ജിതയും തമ്മിലുള്ള അവിഹിത ബന്ധം വീട്ടുകാരും നാട്ടുകാരുമറിഞ്ഞതോടെയാണ് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.

വിഷം കഴിച്ചു...
ആത്മഹത്യ ചെയ്യാനായി ടൂറിസ്റ്റ് കേന്ദ്രമായ വാഗമണിലേക്കാണ് ഇവര്‍ എത്തിയത്. മണിക്കൂറുകളോളം ഇവിടെ ചിലവഴിച്ച ശേഷമാണ് ഇരുവരും വിഷം കഴിച്ചത്.

പോലീസ് എത്തി...
വിഷം കഴിച്ച ശേഷം അവശനിലയിലായ ഇരുവരെയും വിനോദസഞ്ചാരികള്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ രഞ്ജിത മരണപ്പെടുകയായിരുന്നു.












Click it and Unblock the Notifications